Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

മാസ് ഹീറോ പദവിയിലേയ്ക്ക് നിവിന്‍ വളരുന്നത് കാണുമ്പോള്‍ സന്തോഷം, പേന എടുത്തെഴുതിയാല്‍ അത് മാസാക്കുന്ന ആളാണ് ഹനീഫ് അദേനി: അരുണ്‍ ഗോപി

, 7:45 pm

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിലൂടെ 100 കോടി കടന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നാലെ മറ്റൊരു വേഷപകര്‍ച്ചയിലൂടെ പുതുവര്‍ഷത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് നിവിന്‍ പോളി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നിവിനെയും ഹനീഫ് അദേനിയെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

‘ഒരുമിച്ച് സിനിമ സ്വപ്നം കണ്ടവരാണ് ഞാനും നിവിനും. ഒരു മാസ് ഹീറോ പദവിയിലേയ്ക്ക് നിവിന്‍ വളരുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. പേന എടുത്തെഴുതിയാല്‍ അത് മാസ്സാക്കുന്ന ആളാണ് ഹനീഫ് അദ്ദേനി.’ അരുണ്‍ ഗോപി പറഞ്ഞു. സിനിമയുടെ ടീസര്‍ കണ്ട ശേഷമാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസറുകള്‍ നല്‍കുന്നത്. ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഉണ്ണി മുകുന്ദന്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ക്രൈം ത്രില്ലര്‍, ഫാമിലി എന്റെര്‍റ്റൈനെര്‍ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിത്രം ഈ മാസം 18 ന് തിയേറ്ററുകളിലെത്തും.

Advertisement