നേരറിയാന്‍ സി.ബി.ഐ.യില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോഴെ രസകരമായ ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മാറിയ അനുഭവമാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ എഴുതിയത്.
ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപ്പെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേന പൊലീസ് വേഷത്തില്‍ രക്ഷപെട്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ “ജുവാവ്” എന്ന ആമുഖത്തോടെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം അരുണ്‍ ഗോപി പങ്കുവെച്ചത്.
അന്തരിച്ച നടന്‍ ജിഷ്ണു ഫ്രൈമിലുള്ള ഒരു ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. പ്രിയ ജിഷ്ണുവിനൊപ്പം, ജിഷ്ണു ആയിരുന്നു തന്റെ ആദ്യ നടനായ സുഹൃത്തെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ജോര്‍ജ് സാര്‍ ആയിരുന്നു ക്യാമറാമാന്‍. എന്നെ ക്ലാപ്‌ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു.
കുറ്റം പറയാന്‍ പറ്റില്ല, കാരണം ഞാന്‍ പൊതുവെ സാര്‍ വെയ്ക്കുന്ന ഫ്രെയ്മിന്റെ അപ്പുറത്തെ ക്ലാപ്പ് വെക്കൂ,” അരുണ്‍ ഗോപി എഴുതി. അത് ഭയന്നാണ് പൊലീസ് വേഷത്തില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.