'നാടിന്റെ രക്ഷകന്‍ ഒന്നുമല്ല, പക്ഷെ നാട്ടിലെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടുന്ന ആളാണ് ആല'

ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ ആയാണ് ‘ബാന്ദ്ര’ സിനിമ വരുന്നത് എന്ന് സംവിധായകന്‍ അരുണ്‍ ഗോപി അഭിമുഖങ്ങളില്‍ വ്യക്തനമാക്കിയിട്ടുണ്ട്. അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍, നായിക താര ജാനകിയായി തമന്നയും എത്തുന്നു.

നാളെ ബാന്ദ്ര റിലീസിന് ഒരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നാളുകള്‍ക്ക് ശേഷം ജനപ്രിയ നായകന്റെ ബോക്‌സ് ഓഫീസ് വേട്ട ആയിരിക്കും നാളെ മുതല്‍ കാണാന്‍ പോവുന്നത് എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതിനിടെ ദിലീപിന്റെ കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ദിലീപ് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാവും ഇത് എന്നാണ് അരുണ്‍ ഗോപി ഒരു അഭിമുഖത്തില്‍ പറയുന്നത്. ”തന്റേതായ ചുറ്റുപാടുകളിലും ഉത്തരവാദിത്വങ്ങളിലും ജീവിക്കുന്ന, കുറച്ചു സ്‌ട്രോംഗ് ആയ, നേതൃഗുണങ്ങളുള്ള, നാടിന്റെ രക്ഷകനൊന്നുമല്ലെങ്കിലും നാട്ടിലെ പ്രശ്നങ്ങളിലൊക്കെ ഇടപെടാന്‍ മനസുള്ള ഒരാളാണ് ദിലീപിന്റെ കഥാപാത്രം ആല.”

”മുംബൈയില്‍ ജീവിച്ച ആളെന്നു കരുതി ഡോണ്‍ അല്ല. ഒരുപക്ഷേ, ദിലീപ് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാവും. അതിശയോക്തി കലര്‍ത്തിയ കഥാപാത്രം തന്നെയാണ്. പക്ഷേ, വലിയ അമാനുഷികതയില്ല. എന്നാല്‍, വെറും സാധാരണ മനുഷ്യനെന്നും പറയാനാവില്ല” എന്നാണ് സംവിധായകന്റെ വാക്കുകള്‍.

അതേസമയം, ടൊവിനോയുടെ ട്രെയ്‌നര്‍ അസ്‌കറിന്റെ പരിശീലനത്തിലാണ് താന്‍ ആലയുടെ ലുക്കിലേക്ക് എത്തിയത് എന്ന് ദിലീപ് തുറന്നു പറഞ്ഞിട്ടുണ്ട്. ജിമ്മിലൊന്നും പോകാത്ത ആളാണ് താന്‍, പക്ഷെ ഈ സിനിമയ്ക്കായി പോയി. രാത്രിയില്‍ ഷൂട്ട് തീര്‍ന്നാലും ജിമ്മില്‍ പോകുമായിരുന്നു എന്നായിരുന്നു ദിലീപ് പറഞ്ഞത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍