ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ, ആ വാര്‍ത്ത തന്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്; അഭ്യര്‍ത്ഥനയുമായി ആര്യ

ബഡായ് ആര്യ എന്നറിയപ്പെടുന്ന നടി ആര്യ ബാബുവിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കവേയാണ് തനിക്കൊരു പ്രണയമുണ്ടെന്ന് ആര്യ വെളിപ്പെടുത്തുന്നത്. ജാന്‍ എന്ന് വിളിക്കുന്ന ആളുമായിട്ടാണ് പ്രണയമെന്ന് നടി സൂചിപ്പിച്ചെങ്കിലും അദ്ദേഹം തന്നെ തേച്ചിട്ട് പോയതായിട്ടാണ് നടി പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. നടിയുടെ കുറിപ്പ് വായിക്കാം…

”ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിക്കുന്നത്. അതൊക്കെ എന്നെയും എന്റെ അടുത്ത ബന്ധുക്കളെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ചോദ്യം ചെയ്തും പരിഹസിച്ച് കൊണ്ടും ആളുകള്‍ എത്തുന്നത് വളരെയധികം ശ്വാസം മുട്ടിക്കുകയാണ്. എല്ലാവരെയും സംബന്ധിച്ച് ഇത് വളരെയധികം സെന്‍സിറ്റീവായ കാര്യമാണെന്ന് മനസിലാക്കണം. കാരണം ഇത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.

എന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഞാന്‍ എല്ലായിപ്പോഴും വളരെ ഓപ്പണ്‍ ആയിട്ടുള്ള ആളാണ്. എവിടെയാണ് അതിന്റെ പരിമിതി വെക്കേണ്ടത് എന്നെനിക്ക് നന്നായി അറിയാം. എന്തെങ്കിലും കാര്യം പറയാന്‍ ഉണ്ടെങ്കില്‍ അത് നേരിട്ട് തന്നെ വന്ന് പറയുകയാണ് ഞാന്‍ ചെയ്യാറുള്ളത്. അതിന് വേണ്ടി മറ്റ് മാധ്യമങ്ങളൊന്നും എനിക്ക് ആവശ്യമായി വരാറില്ല. ഇത്തരം അസംബന്ധം പറഞ്ഞ് സന്തോഷം കണ്ടെത്തുന്ന ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളോടും മറ്റ് ആളുകളോടും ദയവ് ചെയ്ത് നിര്‍ത്തണെന്ന് പറയുകയാണ്.

ഇതില്‍ ഒത്തിരിയധികം ആളുകളുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. ഞങ്ങള്‍ക്കും ഒരു വ്യക്തി ജീവിതം ഉണ്ടെന്ന കാര്യം എല്ലാവരും ഒന്ന് മനസിലാക്കണം. ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദയവ് ചെയ്ത് അവസാനിപ്പിക്കൂ. ഇനി എനിക്ക് എന്തെങ്കിലും നേരിട്ട് പറയാന്‍ ഉണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഞാന്‍ തന്നെ നേരിട്ട് വന്ന് നിങ്ങളോട് പ റയുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങളെ ഒന്ന് വെറുതേ വിട്ടേക്ക്… എന്നുമാണ് ആര്യ പങ്കുവെച്ച് എഴുത്തില്‍ പറയുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍