എനിക്ക് ഒന്നും ഒളിക്കാനില്ല; ജര്‍മ്മന്‍ യുവതിയെ പറ്റിച്ചുവെന്ന പരാതിയില്‍ ആര്യയുടെ പ്രതികരണം

നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന പരാതിയുമായി ജര്‍മ്മന്‍ യുവതി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് യുവതി ആര്യക്കെതിരെ പരാതിയുമായി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ആര്യ 70 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ് നടനെതിരെ കേസ് വന്നത്.

ജര്‍മ്മന്‍ ബേസ്ഡ് അഭിഭാഷകന്‍ മുഖാന്തരം ഓണ്‍ലൈനിലൂടെയാണ് വിഡ്ജ എന്ന പേരുളള യുവതി പരാതി നല്‍കിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ ആര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൈബര്‍ സെല്‍ നടനെ വിട്ടയച്ചത്. അതേസമയം സംഭവത്തെ കുറിച്ചുളള നടന്റെ പ്രതികരണം പുറത്തു വന്നിരിക്കുകയാണ്.

ആ സത്രീയെ തനിക്ക് അറിയില്ലെന്നാണ് ആര്യ പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇതെന്നാണ് തോന്നുന്നത്. എന്റെ പേരില്‍ ആരെങ്കിലും ആ യുവതിയെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം എന്നായാലും പുറത്ത് വരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് നടന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. സ്പോട്ട്ബോയിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ആര്യയ്ക്ക് പുറമെ നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ബ്ലാക്ക് മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ഇതാദ്യമല്ലെന്ന് ആണ് ആര്യയുടെ സുഹൃത്ത് പറയുന്നത്. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഇതിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്.

ഞങ്ങള്‍ക്ക് സത്യം അറിയാം. ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ഇതില്‍ പേടിക്കുന്നില്ല എന്നാണ് നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്. ‘എനിക്ക് ഒന്നും ഒളിക്കാനില്ല’ എന്നാണ് ചോദ്യം ചെയ്യല്‍ സമയത്ത് ആര്യ തുറന്നുപറഞ്ഞത്. അതേസമയം മകള്‍ ജീവിതത്തില്‍ എത്തിയ സന്തോഷത്തിലാണ് ആര്യയും സയേഷയും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം