'മോഹൻലാലിനൊപ്പം അഭിനയിക്കാന്‍ ഒരവസരം കിട്ടിയിരുന്നു, പക്ഷെ അത് നടന്നില്ല': കാരണം തുറന്ന് പറ‍ഞ്ഞ് ആര്യ

തമിഴിന് പുറമേ മലയാള സിനിമയിലും കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് ആര്യ. നിരവധി ആരാധകരാണ് നടനുള്ളത്. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാ​ഗമായി കേരളത്തിലെത്തിയപ്പോൾ ആര്യ സംസാരിച്ചു ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയുടെ കൂടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ അഭിനയിച്ചല്ലോ, ഇനി മോഹന്‍ലാലിന്റെ കൂടെ എന്നാണ് ഒരു മലയാളം സിനിമ ചെയ്യുക, എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. ഒരിക്കൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം കിട്ടിയിട്ടും അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലാണ് അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് ഡേറ്റ് ക്ലാഷ് പോലുള്ള പ്രശ്നങ്ങൾ കാരണം ആ ചാൻസ് നഷ്ടപ്പെടുകയായിരുന്നെന്നും ആര്യ പറയുന്നു.

‘തീർച്ചയായും ലാലേട്ടനൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കണം. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിരുന്നു. കാസനോവ എന്ന ചിത്രമായിരുന്നു അത്. പക്ഷെ ആ പടത്തിന്റ ഷൂട്ട് നീണ്ടു പോയപ്പോൾ തനിക്ക് ഡേറ്റ് പ്രശ്നമാകുകയായിരുന്നു. അതുകൊണ്ട് ആ പടത്തിൽ ജോയിൻ ചെയ്യാൻ പറ്റിയില്ല. അങ്ങനെ ആ ചാൻസ് പോയി. ലാലേട്ടനോടൊപ്പം ഉടൻ തന്നെ ഒരു മലയാള സിനിമ ചെയ്യാൻ പറ്റും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോഹൻലാലിനൊപ്പം കാപ്പൻ എന്ന തമിഴ് ചിത്രത്തിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ, പൃഥ്വിരാജ് നായകനായ ഉറുമി, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ എന്നീ മലയാള ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ശക്തി സുന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ എട്ടിനാണ് ചിത്രം തിയേറ്ററിൽ എത്തുക. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം