'മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ...'; മോശം അനുഭവം വെളിപ്പെടുത്തി അനുമോള്‍

ബസില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്ക് നേരെയുണ്ടായ അതിക്രമം വെളിപ്പെടുത്തി ടെലി-സീരിയല്‍ താരം അനുമോള്‍. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ ഉണ്ടായ മോശം അനുഭവമാണ് അനുമോള്‍ വെളിപ്പെടുത്തിയത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍

തൊട്ടാവാടി പരുവം മാറി. നല്ല ധൈര്യവുമായി. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണു പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

ഒരിക്കല്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി. ഉറക്കത്തിനിടയില്‍ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു.

ബസ്സിലെ കണ്ടക്ടര്‍ ഉള്‍പ്പെടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടേ പറ്റൂ എന്നു ഞാന്‍ വാശി പിടിച്ചു. ഒടുവില്‍ അയാളെ വഴിയില്‍ ഇറക്കിയശേഷമാണ് ബസ് മുന്നോട്ടു പോയത്.

അതിക്രമം നടന്നാല്‍ അപ്പോള്‍ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട്- അനുമോള്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു