ഭര്‍ത്താവുമായി പൊരുത്തക്കേട് തോന്നിയിട്ടുണ്ട്, കുട്ടികളെ ഞാന്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്, പക്ഷെ: ആശ ഭോസ്‌ലെ

താനും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഗായിക ആശ ഭോസ്ലെ. വര്‍ധിച്ചു വരുന്ന വിവാഹമോചനങ്ങളെ കുറിച്ച് ഗായിക പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന്റെ സഹായം കൂടാതെയാണ് താന്‍ മൂന്ന് മക്കളെയും വളര്‍ത്തിയത് എന്നാണ് ആശ ഭോസ്ലെ പറയുന്നത്.

എനിക്കും ഭര്‍ത്താവുമായി പല പൊരുത്തക്കേടുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാന്‍ ഒരിക്കലും വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാനാകുമോ എന്ന് നോക്കുകയും, ക്ഷമോടെ കുടുംബത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഞങ്ങളുടെ തലമുറയിലെ ആളുകള്‍ അങ്ങനെയാണ്. അന്ന് വിവാഹമോചന വാര്‍ത്തകള്‍ കേള്‍ക്കുന്നത് പോലും വളരെ ചുരുക്കമായിരുന്നു. ഇന്ന് ഓരോ മാസവും ഓരോ വിവാഹമോചന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്നു. ഇന്നത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രണയത്തേക്കാള്‍ കൂടുതലായി കാണുന്നത് ആകര്‍ഷണമാണ്.

അതിനാല്‍ തന്നെ അവരിലെ പ്രണയം വേഗം ഇല്ലാതാവുകയും തമ്മില്‍ വളരെ പെട്ടെന്ന് മടുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇതൊക്കെയാവാം ഇന്നത്തെ തലമുറയിലെ യുവാക്കളെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നത്. പത്താം വയസിലാണ് പിന്നണി ഗായികയാവുന്നത്.

എന്റെ ഭര്‍ത്താവിന്റെ സഹായം കൂടാതെയാണ് മൂന്ന് കുട്ടികളെയും ഞാന്‍ വളര്‍ത്തിയത്. എന്റെ ഉത്തരവാദിത്തങ്ങളിലൊന്നും ഞാന്‍ വീഴ്ച വരുത്തിയിട്ടില്ല. രാവും പകലും തിരക്കുളള ജോലി ആയിരുന്നിട്ടും അവരെ വളര്‍ത്തി, വിവാഹം കഴിപ്പിച്ച് അയച്ചു, ഇപ്പോള്‍ എനിക്ക് പേരക്കുട്ടികളുമുണ്ട്.

എന്റെ മക്കള്‍ എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. അവരെ വളര്‍ത്തുന്നതോടൊപ്പം ഞാന്‍ എന്റെ സംഗീതത്തോടുളള ഇഷ്ടവും വിടാതെ നിലനിര്‍ത്തി. എന്നാല്‍ ഇന്നത്തെ കാലത്ത്, പ്രസവം മിക്ക സ്ത്രീകള്‍ക്കും ഒരു ഭാരമാണ് എന്നാണ് ആശ ഭോസ്‌ലെ പറയുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍