ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം അതായിരുന്നു, ഇന്നും ആളുകൾക്ക് ചോദിക്കാനുള്ളതും അത് തന്നെയാണ്; ആശാ ശരത്ത്

മിനി സ്ക്രീനിലൂടെ അഭിനയ രം​ഗത്തെത്തിയ നടിയാണ് ആശാ ശരത്ത്. ജിത്തു ജോസഫിന്റെ ദൃശ്യത്തിൽ പൊലീസുകാരിയായി എത്തിയ ആശയ്ക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. തനിക്ക് ജീവിതത്തിൽ കേൾക്കേണ്ടി വന്ന എറ്റവും വലിയ ചോദ്യം ദൃശ്യം ഹിറ്റായശേഷമായിരുന്നു. ദൃശ്യത്തിൽ മോഹൻലാലിനെ തല്ലിയതിനെപ്പറ്റിയാണ് എല്ലാവരും ചോദിക്കുന്നത്.

ശരിക്കും തല്ലിയാരുന്നോ, അടി കൊടുത്തോ, എന്ന് ഒക്കെയാണ്. ശരിക്കും അടി കിട്ടിയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ കെെയ്യിൽ നിന്നും തിരിച്ച് കിട്ടിയേനെ എന്ന് പറഞ്ഞവർ വരെയുണ്ട്.  ശരിക്കും താൻ തല്ലിയില്ല. അദ്ദേഹം ടെെമിങ്ങിന്റെ രാജാവാണ്. അതുകൊണ്ട് തന്നെ അങ്ങനെ തല്ലേണ്ട അവസ്ഥ വന്നില്ലെന്നും ആശാ ശരത്ത് പറഞ്ഞു.

പിന്നെ ചിലർ ജോർജുകുട്ടിക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ടായിരുന്നെന്നും, അവരുടെ മകനെ കൊന്നിട്ടല്ലെ തല്ലിയതെന്നും ഒക്കെ സമാധാനിപ്പിക്കാൻ വേണ്ടി ചിലർ പറയുമായിരുന്നെന്നും ആശാ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍