പ്രണയിക്കാന്‍ പ്രായം ഒരു അതിര്‍വരമ്പല്ലെന്ന് നടി ആശാ ശരത്. പക്ഷേ വിവാഹിതരായവര്‍ പ്രണയിക്കുമ്പോള്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും നടി ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്‌നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തിഗത കാഴ്ച്ചപ്പാടാണ്. പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നും അവര്‍ പറഞ്ഞു.
പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്‌നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്‌നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ലെന്നും ആശാ ശരത്് പറഞ്ഞു.
മുമ്പ് പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല. എന്നാല്‍ അവിടെയാണ് നമ്മള്‍ നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും നമ്മള്‍ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള്‍ ചിന്തിക്കണം. അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.