'മമ്മൂക്ക ഏറെ ആരാധിക്കുന്ന താരം, അര്‍ജുനോട് ബഹുമാനം'; സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമെന്ന് ആശ ശരത്ത്

മമ്മൂട്ടിക്കും തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയ്ക്കും ഒപ്പം വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ആശ ശരത്ത്. കെ. മധു സംവിധാനം ചെയ്യുന്ന “സിബിഐ” അഞ്ചാം ഭാഗത്തിലും, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന “വിരുന്ന്” എന്ന ചിത്രങ്ങളിലാണ് ആശ വേഷമിടാന്‍ ഒരുങ്ങുന്നത്.

“”ഏറെ അഭിനയ സാധ്യതയുള്ള രണ്ട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ച് രാജ്യത്തെ ചലച്ചിത്ര ആസ്വാദകര്‍ ഏറെ ആരാധിക്കുന്ന രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍. മമ്മൂക്കയോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് മമ്മൂക്ക.””

“”അര്‍ജുനെയും ഞാന്‍ വളരെ ബഹുമാനത്തോടെ കാണുന്ന താരമാണ്. ഭാഗ്യം കൊണ്ട് ഈ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്”” എന്ന് ആശ വ്യക്തമാക്കി. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തില്‍ ആശ ശരത്ത് അടക്കമുള്ള താരങ്ങളും ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്.

അര്‍ജുനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ആശയുടേത്. ആശ ശരത്തിന്റെ കഥാപാത്രത്തിലൂടെയാണ് വിരുന്നിന്റെ കഥ വികസിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് കഥ, തിരക്കഥ, സംഭാഷണം. ലോക്ഡൗണിന് ശേഷം ഈ ചിത്രം ആരംഭിക്കും.

Latest Stories

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...

'പാർട്ടി നയം മാറ്റുന്നു': വാർത്ത തള്ളി സിപിഎം നേതാക്കൾ; ച‍ർച്ച ജനുവരിയിലെന്ന് നേതൃത്വം