അന്ന് ആസിഫ് അലി എട്ട് ലക്ഷത്തിന് കാര്‍ ലേലത്തില്‍ പിടിച്ചെന്ന വാര്‍ത്ത വന്നു, കോമഡി അതായിരുന്നില്ല..; നടന്‍ പറയുന്നു

ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍. എം.എ യൂസഫലി ചെയ്ത ഒരു കാര്യം താനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനെ കുറിച്ചാണ് ആസിഫ് ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിനിനസുകാരനായ ഒരാളാണ് എം.എ യൂസഫലി. വലിയൊരു തുകയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്റെ കാറിന് വേണ്ടി ഒരു നമ്പര്‍ ലേലം വിളിച്ചെടുത്തിരുന്നു. അന്ന് ചില ഓണ്‍ലൈന്‍ മീഡിയകളില്‍ വന്ന വാര്‍ത്ത ആസിഫ് അലി എട്ട് ലക്ഷം രൂപയ്ക്ക് ഒരു കാറിന്റെ നമ്പര്‍ ലേലത്തിന് എടുത്തു എന്നായിരുന്നു.

ഇതോടെ എല്ലാവരും തന്നെ വിളിക്കുകയാണ്. അന്ന് തന്റെ കൈയിലിരിക്കുന്ന വണ്ടിക്ക് ആറ് ലക്ഷം രൂപയേ ഉള്ളൂ. അങ്ങനെ ഒരു തമാശയുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയകളില്‍ തന്നെ പറ്റി വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ മടിയുള്ള ആളല്ല താന്‍.

സമയമുണ്ടെങ്കില്‍ മറുപടി പറയാറുണ്ട്. മോശം കമന്റ് ആണെങ്കില്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു കമന്റ് വന്നതെന്ന് അന്വേഷിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ. പിന്നെ താന്‍ അഹങ്കാരിയാണെന്ന കാര്യം കേട്ടിട്ടുണ്ട്. അതൊരു ഗോസിപ്പായി താന്‍ എടുക്കുന്നില്ല.

അത് പക്ഷേ പലര്‍ക്കും അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാകും. കുറേ റിയാലിറ്റി ആയിരിക്കും. സിനിമയില്‍ വന്ന സമയത്ത് താനും റിമയും വിവാഹിതരായെന്നും ഭാവനയെ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള ഗോസിപ്പുണ്ടായിരുന്നു. അതെല്ലാം ഇതിന്റെ ഭാഗമാണ്. ശ്രദ്ധിക്കാറില്ല എന്നാണ് ആസിഫ് അലി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം