ആസിഫ് അലിയുടേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ കാപ്പയാണ്. ഇതിനിടെ ഇപ്പോഴിതാ മറ്റ് സിനിമ മേഖലകളില്‍ നിന്നും മലയാള സിനിമയെ വ്യത്യസ്തമാക്കുന്ന ഘടകത്തെക്കുറിച്ച് ആസിഫ് അലി മനസ് തുറക്കുകയാണ്.
മറ്റ് ഇന്‍ഡസ്ട്രികളില്‍ ഒരുപാട് സുഹൃത്തുകളുമില്ല. പക്ഷെ ഉള്ള കുറച്ച് പേരില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, അവര്‍ക്കെല്ലാം നമ്മളോടുള്ളത് അസൂയയാണ്. അമ്മയ്ക്ക് വേണ്ടി സ്റ്റേജ് പരിപാടി ചെയ്യുന്നതൊക്കെ. ഉദാഹരണത്തിന്, സിസിഎല്ലിന്റെ ആദ്യ സീസണിലൊരു മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ലാലേട്ടന്റെ മുറിയില്‍ കൂടി. ഭക്ഷണം കഴിക്കുന്നു. ഫുള്‍ ടീം ലാലേട്ടന്റെ മുറിയിലിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.
പുറത്തേക്ക് വരുമ്പോള്‍ തമിഴില്‍ അത്യാവശ്യം സ്റ്റാര്‍ വാല്യു ഉള്ളൊരു തമിഴ് നടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലാല്‍ സാറിന്റെ ട്രീറ്റാണെന്ന് പറഞ്ഞിട്ട് അവര്‍ക്കത് വിശ്വസിക്കാനാകുന്നില്ല. കാരണം അവിടെ ഒരു ഹൈറാര്‍ക്കിയുണ്ട്.
അവരുടെ കുറേയാളുകള്‍ ഇഷ്ടമുള്ളവര്‍ എന്നൊക്കെ പറയുന്ന ഹൈറാര്‍ക്കിയുണ്ടെന്നാണ് അവര്‍ പറയുന്നത്. എനിക്കറിയില്ല.നമ്മളുടെ കൂട്ടായ്മയും എല്ലാവര്‍ക്കും ഒരു റൂമിലിരിക്കാന്‍ പറ്റുന്നുവെന്നത് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന കാര്യമാണ്.
രാജു ചേട്ടനുമായി സംസാരിക്കുമ്പോള്‍ ഫെഫ്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞപ്പോള്‍ പല ഇന്‍ഡസ്ട്രിയിലും അതൊരു അത്ഭുതമായി കണ്ടുവെന്ന് പറഞ്ഞു. പക്ഷെ നമുക്കത് ഒരു അത്ഭുതവുമല്ലെന്ന് ആസിഫ് അലി പറയുന്നു.