'ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്'; അതുകൊണ്ടാണ് ആ സിനിമയിൽ നിന്നും അവൻ പിന്മാറിയത്

അനുരാഗ കരിക്കിൻ വെള്ളം, തല്ലുമാല, പോർ, ലവ്, കപ്പേള തുടങ്ങീ നിരവധി സിനിമകളിലൂടെ മലയാളത്തിലും അന്യഭാഷകളിലും ശ്രദ്ധേയനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. നഹാസ് നാസർ സംവിധാനം ചെയ്ത്, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘അഡിയോസ് അമിഗോ’യിലും ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇപ്പോഴിതാ ജിംഷി ഖാലിദിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഷോട്ട് തുടങ്ങുന്നതിന് മുൻപ് എല്ലാവരെയും ‘ആർടിസ്റ്റ് റെഡിയാണോ’ എന്ന് അഭിസംബോധനം ചെയ്തുകൊണ്ടാണ് ജിംഷി തുടങ്ങുന്നതെന്നും, എന്നാൽ ഒരു തമിഴ് സിനിമയുടെ സെറ്റിൽ നായകനെ ആർടിസ്റ്റ് എന്ന് വിളിച്ചതിനാൽ അങ്ങനെ വിളിക്കരുതെന്ന് ജിംഷിക്ക് നിർദ്ദേശം കിട്ടിയെന്നും അതുകൊണ്ട് തന്നെ ആ സിനിമ ജിംഷി ഉപേക്ഷിച്ചുവെന്നും ആസിഫ് അലി പറയുന്നു.

“മലയാളത്തിലെ ടാലന്റഡായിട്ടുള്ള സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളാണ് ജിംഷി ഖാലിദ്. അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ സെറ്റില്‍ വെച്ച് എനിക്ക് ആ കാര്യം മനസിലായതാണ്. ഈയടുത്ത് ഒരു തമിഴ് സിനിമയില്‍ നിന്ന് അവന്‍ പിന്മാറിയതിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. അത്യാവശ്യം വലിയ ഒരു സിനിമയായിരുന്നു. ആ സിനിമയില്‍ എല്ലാ സീനിന് വേണ്ടിയും ആര്‍ട്ടിസ്റ്റുകളോട് റെഡിയാണോ എന്ന് ചോദിക്കുന്ന ശീലം അവനുണ്ട്. മൈക്കില്‍ കൂടെ ഓരോരുത്തരോടും ഇത് ചോദിക്കും.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നായകന്റെ മാനേജര്‍ ജിംഷിയോട് പറഞ്ഞു, ‘ഹീറോയെ എല്ലാവരുടെയും മുന്നില്‍ വെച്ച് ആര്‍ട്ടിസ്‌റ്റെന്ന് വിളിക്കരുത്. അദ്ദേഹത്തെ മാത്രം ഹീറോ എന്ന് വിളിക്കണം’ എന്ന്. ആ ഒരു കാര്യം ജിംഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് അവന്‍ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത്. അവന്‍ അങ്ങനെയുള്ള ഒരാളാണ്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.

അതേസമയം അഡിയോസ് അമിഗോ റിലീസിനൊരുങ്ങുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം, തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറുമാണ് നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ