ദിലീപിന് നായിക ആകേണ്ടിയിരുന്നത് അസിന്‍; പിന്നീട് സംഭവിച്ചത്..

തെന്നിന്ത്യന്‍ താരസുന്ദരി അസിന് മലയാളത്തില്‍ നിന്നും ലഭിച്ച രണ്ട് സിനിമകളായിരുന്നു വെട്ടവും വിസ്മയത്തുമ്പത്തും. എന്നാല്‍ ഈ രണ്ട് സിനിമകളും നടിക്ക് ചെയ്യാനായില്ല. മറ്റ് സിനിമകളുടെ തിരക്ക് മൂലമാണ് ചെയ്യാന്‍ പറ്റാഞ്ഞതെന്നും അതില്‍ വിഷമമുണ്ടെന്നും അസിന്‍ പറഞ്ഞിരുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയില്‍ സംസാരിക്കവെയാണ് അസിന്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘ഒരു സമയത്ത് നാല് സിനിമയോളമാണ് ചെയ്തിരുന്നത്. ആ സമയത്ത് യാത്രയും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് കാരണമാണ് ചെയ്യാതിരുന്നത്,’ അസിന്‍ പറഞ്ഞതിങ്ങനെ.അസിന് പകരം വിസ്മയത്തുമ്പ് എന്ന സിനിമയില്‍ നയന്‍താരയാണ് അഭിനയിച്ചത്. വെട്ടത്തില്‍ ഭവ്‌ന പാനി എന്ന ഉത്തരേന്ത്യന്‍ നടിയും.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വെട്ടം. ദിലീപ് നായകനായെത്തിയ ചിത്രത്തിലെ ഭവ്‌നയുടെ നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായി അഭിനയിച്ച സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യമില്ലാഞ്ഞത് അന്ന് വിഷമിപ്പിച്ചിരുന്നെന്നും അസിന്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

Read more

അതേസമയം അതിന്റെ പേരില്‍ സത്യന്‍ അന്തിക്കാടിനോട് തനിക്ക് നീരസമില്ലെന്നും അദ്ദേഹം തന്റെ ഗുരുവാണെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു.