'ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല്‍ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ'

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നീണ്ടു പോകുന്നതിനെതിരെ പരിഹാസവുമായി ് നടി അശ്വതി. ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ കുറിപ്പ് നടി ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര്‍ രം?ഗത്തുവന്നു. ഇതോടെ താന്‍ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനല്‍ ചര്‍ച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവന്നു.

അശ്വതി പോസ്റ്റില്‍ പറയുന്നതിങ്ങനെ: ”എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല്‍ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല്‍ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ. അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ. കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ?”

അശ്വതിയുടെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ച കാര്യങ്ങള്‍ക്ക് സമാനമാണ്. ദിലീപ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് ശാപ വാക്കുകള്‍ മാത്രമാണെന്നുമാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഇതിനെ തള്ളി ഇന്ന് പ്രോസിക്യൂഷന്‍ രംഗത്തുവന്നിരുന്നു.

ഒരാള്‍ക്ക് പണി കൊടുക്കുമെന്നത് ശാപ വാക്കുകളായി കാണാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.അതേസമയം ദിലീപിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും കുറിപ്പിന്റെ പൊരുള്‍ മറ്റൊന്നാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു