തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍കഴുത്തിലെ കല്ലിപ്പുകള്‍ക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത്; പെര്‍ഫെക്ട് ആകാനില്ലെന്ന് അശ്വതി ശ്രീകാന്ത്

വനിതാ ദിനത്തില്‍ ശക്തമായ സന്ദേശവുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകളും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന സന്ദേശങ്ങളും നല്‍കുന്ന താരത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് പോലൊരു കുറിപ്പ് തന്നെയാണ് നടി പങ്കുവെച്ചതും.

അശ്വതിയുടെ കുറിപ്പ്

ഏറ്റവും നല്ല മകള്‍, ഏറ്റവും നല്ല പെങ്ങള്‍, ഏറ്റവും നല്ല കൂട്ടുകാരി, ഏറ്റവും നല്ല കാമുകി, ഭാര്യ, അമ്മ, മരുമകള്‍, ഏറ്റവും നല്ല ഉദ്യോഗസ്ഥ.. അങ്ങനെയാവാന്‍ ആയിരുന്നു ആഗ്രഹം. അങ്ങോട്ടേക്കെത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം. എന്നിട്ടോ? പോരാ, കുറച്ച് കൂടി സമയം ഞങ്ങള്‍ക്ക്, കുറച്ച് കൂടി അദ്ധ്വാനം ഞങ്ങള്‍ക്ക്, കുറച്ചു കൂടി പരിഗണന ഞങ്ങള്‍ക്ക്, കുറച്ച് കൂടി ശ്രദ്ധ ഞങ്ങള്‍ക്ക്, കുറച്ച് കൂടി ‘നിന്നെ’ ഞങ്ങള്‍ക്ക് വേണമെന്ന് ചുറ്റുമുള്ളവര്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു, പരാതിപ്പെട്ടു, പരിഭവിച്ചു… !

നല്ലതെന്ന് പറയിപ്പിക്കല്‍ മാത്രം അല്ല ജീവിതം എന്ന് അപ്പോഴാണ് എനിക്ക് വെളിപാട് ഉണ്ടായത്. നാളെയോടി എത്തേണ്ട ഇടങ്ങളോര്‍ത്ത് ഭാരം പേറിയ നെഞ്ചിന്, തല പിളര്‍ക്കുന്ന വേദനയുമായി ഉറങ്ങാന്‍ പോയ രാത്രികള്‍ക്ക്, തൊട്ടാല്‍ പുളയുന്ന പിന്‍ കഴുത്തിലെ കല്ലിപ്പുകള്‍ക്ക്, താണു പോയ കണ്‍തടങ്ങള്‍ക്ക്, ആരാണ് നന്ദി പറഞ്ഞിട്ടുള്ളത്. പോട്ടെ, ആഗ്രഹിച്ചിട്ട് പോകാതിരുന്ന യാത്രകളെ, മാറ്റി വച്ച നൂറ് നൂറ് സന്തോഷങ്ങളെ കടമ എന്നല്ലാതെ ആരാണ് വിശേഷിപ്പിച്ചിട്ടുള്ളത്?

അങ്ങനെയാണ് ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമം ഉപേക്ഷിച്ച് ‘പറ്റും പോലെ’ മാത്രം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. അതാണ് ഞാന്‍ എന്നോട് കാണിച്ച ഏറ്റവും വലിയ നീതിയും. എല്ലാരുടേം പരാതി തീര്‍ത്തിട്ടൊന്നും ജീവിക്കാന്‍ പറ്റൂല്ലടീന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അമ്മയ്ക്കും ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ സകലര്‍ക്കും വനിതാ ദിന ആശംസകള്‍. ഒപ്പം നിന്ന് ഈ യാത്ര മനോഹരമാക്കുന്ന പുരുഷന്മാരോട് സ്നേഹം..’

Latest Stories

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി