ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല: അശ്വതി ശ്രീകാന്ത്

ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ലെന്നും കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണെന്നും അവതാരക അശ്വതി ശ്രീകാന്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്. വരും ദിവസങ്ങളില്‍, ചിലപ്പോള്‍ നമ്മള്‍ ഇനിയും ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണമെന്നും അശ്വതി കുറിച്ചു.

അശ്വതിയുടെ കുറിപ്പ്….

ഒരു കര്‍ഫ്യു കൊണ്ട് ഈ വൈറസെങ്ങും പോകില്ല. കര്‍ഫ്യൂ സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനുള്ള കര്‍ശനമായ ഒരു മാര്‍ഗം മാത്രമാണ്. വരും ദിവസങ്ങളില്‍, ചിലപ്പോള്‍ ആഴ്ചകളോളം തന്നെ പല രീതിയിലുള്ള നിയന്ത്രണങ്ങള്‍ക്ക് നമ്മള്‍ ഇനിയും വിധേയരാകേണ്ടി വരും. അതിനായി മാനസികമായി തയ്യാറെടുക്കുകയും വേണം. “ശാരീരിക അകലം, സാമൂഹിക ഒരുമ” എന്ന നമ്മുടെ മുദ്രാവാക്യം ഒരിക്കലും മറക്കരുത്.

ഇതൊക്കെയും നല്ലൊരു നാളേക്കുവേണ്ടിയാണെന്ന ഉത്തമബോധ്യത്തോടെ, നമ്മള്‍ മാത്രമല്ല, ലോകം മുഴുവനിപ്പോള്‍ ഈ കൊവിഡിന്റെ പിറകേയാണെന്നും അത്രയ്ക്കും ഭീതിദമാണ് അന്തരീക്ഷമെന്നും തിരിച്ചറിഞ്ഞുകൊണ്ട് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് അനുസരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു….

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്