ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണത്തിന് വേണ്ടി പോലും നെടുവീര്‍പ്പിടേണ്ടി വന്നു; അശ്വതി

റേഡിയോ ജോക്കി ആയിരുന്ന കാലത്ത് ഗര്‍ഭിണിയായതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്.
‘ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് തന്റെ ജീവിതവും സാഹചര്യങ്ങളും മാറിയതോടെയാണ് പിടിച്ചുനില്‍ക്കാനായതെന്നും നടി വ്യക്തമാക്കി.

പ്രണയിച്ചിരുന്ന കാലത്ത് തന്റെ അമ്മ ശക്തമായി ശ്രീകാന്തുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും അവര്‍ പറയുന്നു. ഫ്ളവേഴ്സ് ഒരു കോടി പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് നടി മനസ്സുതുറന്നത്.

Read more

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ അശ്വതിയുടെ സീനിയറായി പഠിച്ച ആളായിരുന്നു ഭര്‍ത്താവ് ശ്രീകാന്ത് പ്ലസ് ടുവിന് എത്തിയപ്പോഴാണ് പ്രണയം പരസ്പരം തുറന്ന് പറയുന്നത്.