ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം, എന്റെ മകള്‍ വളരുന്ന സാഹചര്യം അതായിരിക്കും: അശ്വതി ശ്രീകാന്ത്

പതിനഞ്ച് വര്‍ഷം മുമ്പാണ് സാറാസ് എന്ന സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ അത് എത്രമാത്രം സ്വീകരിക്കപ്പെടുമായിരുന്നു എന്ന് നാം ആലോചിക്കണം എന്ന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനോരമയോട് ആണ് അശ്വതി ശ്രീകാന്ത് പ്രതികരിച്ചത്. സൗഹൃദവലയത്തിലുള്ള, എന്നാല്‍ ഇത്തരം ചിന്തകള്‍ ഒട്ടും പ്രോത്സാഹിപ്പിക്കില്ലെന്ന് കരുതിയവര്‍ വരെ അതിനെ കുറിച്ചു നല്ലതു പറയുന്നു എന്ന് അശ്വതി പറയുന്നു.

പ്രവിലേജ്ഡ് ആയ പെണ്‍കുട്ടികളാണ് പലപ്പോഴും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഡേറ്റിംഗ് കള്‍ച്ചര്‍ നല്ല മനസോടെ സ്വീകരിക്കുന്ന മാതാപിതാക്കളെ തനിക്കറിയാം. അതിനു സമ്മതം മൂളാത്തവരെയും അറിയാം. എങ്കിലും നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ ഒരുപാടു മാറ്റം വന്നിട്ടുണ്ട്.

10 വര്‍ഷത്തിനിടയില്‍ വന്ന സമൂഹമാധ്യമങ്ങളുടെ വളര്‍ച്ച നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ ബോധ്യമുള്ളവരായാണ് ഇപ്പോള്‍ വളരുന്നത്. കല്യാണം എന്നത് അവരുടെ പ്രയോറിറ്റിയല്ലാതാകുന്നു. കരിയര്‍ സ്വപ്നങ്ങള്‍ അവര്‍ കാണുക മാത്രമല്ല, നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

അടുത്ത 10 വര്‍ഷത്തിനുള്ളിലെ മാറ്റം അതിവേഗം സംഭവിക്കും എന്നാണ് കരുതുന്നത്. തന്റെ മകള്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലുള്ളത് ആയിരിക്കും എന്നും അശ്വതി പറയുന്നു. അതേസമയം, മാതൃത്വം ഇഷ്ടപ്പെടാത്ത, തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസ് ചിത്രീകരിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം