ബ്രഹ്‌മപുരം തീപിടിത്തത്തില്‍ അധികാരികളെ വിമര്‍ശിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും എന്നാണ് അശ്വതി ചോദിക്കുന്നത്.
അശ്വതിയുടെ കുറിപ്പ്:
എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വര്‍ഗം മനുഷ്യരാണെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യര്‍ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു.
കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാര്‍ക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികള്‍ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളില്‍ ചിലരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.
നുണകള്‍ക്ക് മേല്‍ നുണകള്‍ നിരത്തി ഈ പുകമറയില്‍ നിങ്ങള്‍ എത്ര നാള്‍ ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളില്‍, എല്ലാം നിങ്ങള്‍ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങള്‍ ഉറങ്ങിയാല്‍, നാളെ ഉണരും എന്ന് എന്താണുറപ്പ് ??
View this post on InstagramRead more