സ്ത്രീധന വിരുദ്ധ പോസ്റ്റിന് വന്ന അവഹേളന കമന്റുകള്‍ക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭര്‍തൃവീട്ടിലെ പീഡനങ്ങളില്‍ നിന്നും മോചിതയായി സ്വന്തം വീട്ടിലേക്ക് വരുമ്പോള്‍ “ചാടി പോയവള്‍” എന്ന് വിധിക്കാതിരിക്കാനുള്ള മാന്യത സമൂഹം കാണിക്കണം എന്ന് പറഞ്ഞാണ് അശ്വതിയുടെ പോസ്റ്റ്.
പൊന്നു കൊടുത്തു കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ വസ്തുവല്ല നിങ്ങളെന്ന ബോദ്ധ്യം ഉണ്ടാവണം എന്ന് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു ഈ പോസ്റ്റിന് താഴെയാണ് “”ചേച്ചിടെ കല്യാണ ഫോട്ടോല് കൊറേ പൊന്ന് കാണാന്‍ ഉണ്ടല്ലോ എന്നിട്ട്”” എന്ന കമന്റ് എത്തിയത്.
“”അത് വിദ്യാഭ്യാസ ലോണ്‍ എടുത്ത് പഠിച്ച്, ഗള്‍ഫില്‍ പോയി ജോലി ചെയ്ത് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉള്ളത് സ്വരുക്കൂട്ടി കല്യാണം കഴിച്ച ഒരു പെണ്ണിന്റെ ഫോട്ടോയാണ്. എന്റെ സമ്പാദ്യം എന്റെ ലോക്കറില്‍ തന്നെയുണ്ട്, അതിന്റെ താക്കോലും”” എന്നാണ് അശ്വതിയുടെ മറുപടി.
“”പറയുമ്പോള്‍ എല്ലാം പറയണമല്ലോ, നിങ്ങള്‍ എത്ര കൊടുത്തു?”” എന്ന കമന്റിന് ഭര്‍ത്താവ് ശ്രീകാന്തിനെ ടാഗ് ചെയ്ത്, “”ദേ, നിങ്ങള്‍ക്ക് സ്ത്രീധനം ഇനത്തില്‍ വല്ലോം കിട്ടിയോന്ന്”” എന്നായിരുന്നു അശ്വതിയുടെ മറുപടി.