മമ്മൂക്ക എന്നോട് പറയും അച്ഛനെ നല്ലപോലെ നോക്കണമെന്ന്, അച്ഛൻ മൂപ്പരുടേത് കൂടിയാണ്: അശ്വതി വി നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. ഓണത്തിനാണ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനത്തിനായിരുന്നു പുറത്തുവിട്ടത്.

നേരത്തെ ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിനിടെ എംടി മമ്മൂട്ടിയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പങ്കുവെക്കപ്പെട്ടിരുന്നു. എംടിക്ക് മമ്മൂട്ടിയോടുള്ള സ്നേഹം ആ കെട്ടിപിടുത്തത്തിൽ തെളിഞ്ഞുകാണാമെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്. ഇപ്പോഴിതാ എംടി- മമ്മൂട്ടി ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് എംടിയുടെ മകൾ അശ്വതി വി നായർ.

എംടിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മമ്മൂട്ടി എന്നാണ് അശ്വതി പറയുന്നത്. തന്റെ കല്ല്യാണനിശ്ചയത്തിന് എംടി ക്ഷണിച്ച ഏക സിനിമാ നടൻ മമ്മൂട്ടിയായിരുന്നുവെന്നും അശ്വതി ഓർക്കുന്നു. കൂടാതെ മമ്മൂട്ടിക്ക് എംടിയോട് ഒരു അച്ഛനോടെന്ന പോലെയുള്ള കരുതലാണ് എപ്പോഴുമുള്ളതെന്നും അശ്വതി പറയുന്നു.

“അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മമ്മൂക്ക. മമ്മൂക്കയും അതുപോലെയാണ്. അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ കല്യാണനിശ്ചയം ചെന്നൈയിൽ വച്ചായിരുന്നു. ആകെ 40 ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സിനിമ മേഖലയിൽ നിന്നും മമ്മൂക്കയെ മാത്രമാണ് അച്ഛൻ വിളിച്ചത്. ഹരിഹരൻ അങ്കിളും മമ്മൂക്കയുമാണ് അന്ന് വന്നത്.

മമ്മൂക്ക ഇടയ്ക്ക് എന്നോട് പറയും, ‘‘നീ നല്ലോണം നോക്കികൊള്ളണം കെട്ടോ’’ എന്ന്. അതെനിക്കുള്ളൊരു ഓർമപ്പെടുത്തലാണ്. അച്ഛൻ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു പ്രൊട്ടക്റ്റീവ് സ്ട്രീക്ക് കൂടിയുണ്ട് മമ്മൂക്കയ്ക്ക്. ഇടയ്ക്ക് എന്നെ വഴക്കു പറയും, നീയെന്താ അങ്ങനെയൊക്കെ ചെയ്യുന്നേ? നോക്കേണ്ടേ? എന്നൊക്കെ. അവരു തമ്മിലുള്ള ബന്ധം ഞാൻ ചെറുപ്പത്തിലെ കണ്ടു വളർന്നതാണ്. അത് വളരെ വ്യത്യസ്തമാണ്. മറ്റുള്ള നടന്മാരോട് ഉള്ളതുപോലെ അല്ല മമ്മൂക്കയോട് അച്ഛനുള്ള സ്നേഹം.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞത്.

അതേസമയം മനോരഥങ്ങളിൽ മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.

ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി