ആ സമയത്ത് റൂമിലേക്ക് വരട്ടേന്ന് ചോദിച്ചവരുണ്ട്; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ

ബിഗ് ബോസിലൂടെ വലിയ പ്രേക്ഷക പ്രശംസ നേടിയ താരമാണ് നടിയും മോഡലുമായിരുന്ന സൂര്യ ജെ മേനോൻ. ഇപ്പോവിതാ താൻ കടന്ന് വന്ന ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യ. ഫള്‌വേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യത്തെ കുറിച്ച് അവർ മനസ്സ് തുറന്നത്. ആർജെ, ടൂറിസം മാനേജർ തുടങ്ങി നിരവധി ജോലികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് താൻ. ആദ്യം ആർജെ ആയാണ് താൻ ദുബായിൽ ജോലിയ്ക്ക് പോയിത്. ഒന്നര വർഷം അവിടെ നിന്നു. സൂര്യ കിരൺ എന്ന പേരിലാണ് അന്ന് എഫ്എമ്മിൽ അറിയപ്പെട്ടിരുന്നത്.

അവിടെ അത്യാവശ്യം നല്ല സാലറിയൊക്കെ കിട്ടിയിരുന്നു. പക്ഷേ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ വന്നതോടെ ആ ജോലി നിർത്തി വരേണ്ടി വന്നു. പിന്നീട് ടൂറിസം മാനേജരായി വീണ്ടും ദുബായിലേക്ക് തന്നെ തിരിച്ച് പോകേണ്ടി വന്നു പോയി. അവിടെയും കുറച്ച് നാൾ വർക്ക് ചെയ്തു. പിന്നീട് ഇൻഷൂറൻസിലും ജോലി ചെയ്തിരുന്നു. ദുബായിൽ ആദ്യം പോയപ്പോൾ നല്ലൊരു അപ്പാർട്ട്‌മെന്റിൽ സിംഗിൾ റൂമൊക്കെ കിട്ടി, ആഡംബരത്തോട് കൂടിയാണ് ജീവിച്ചത്.

പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴെക്കും ജോലി പ്രതിസന്ധിയിലായി. അവിടുത്തെ ഓഫീസ് വരെ പൂട്ടേണ്ട സാഹചര്യമായി. അതോടെ അവിടുന്ന് മാറി, പിന്നെ തെരുവ് ഏരിയ എന്നൊക്കെ പറയുന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ പാവപ്പെട്ടവരൊക്കെയാണ് കൂടുതലായും താമസിക്കുന്നത്. ശമ്പളത്തിന്റെ പ്രശ്‌നം കൊണ്ടാണ് അങ്ങോട്ട് മാറേണ്ടി വന്നത്. ഭക്ഷണം കഴിക്കാൻ പോലും പറ്റാതെ വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇടയ്ക്ക് ബിൽ അടക്കാൻ പറ്റാതെ വരുമ്പോൾ ഉടമസ്ഥന്മാർ വിളിക്കും. എന്നിട്ട് ഞങ്ങൾ റൂമിലേക്ക് വരട്ടേ, ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും. അങ്ങനെയുള്ള ഭീഷണികളൊക്കെ നേരിടേണ്ടി വന്നിരുന്നു. പിന്നെ ഗതിക്കെട്ട അവസ്ഥ വന്നപ്പോഴാണ് അമ്മയോട് വിളിച്ചിട്ട് ഇവിടെ നിൽക്കാൻ പറ്റില്ലെന്നും തിരിച്ച് വരണമെന്നും പറഞ്ഞത്. ദുബായിലുണ്ടായിരുന്ന ആ ഒരു വർഷം ഞാൻ അത്രയധികം കഷ്ടപ്പെട്ടുവെന്നും സൂര്യ പറയുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ