അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിങ്ങളെന്നെ ഹോളിവുഡിൽ കാണും: അറ്റ്‌ലീ

2013-ൽ ‘രാജ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് സംവിധായകനാണ് അറ്റ്ലീ. വെറും അഞ്ച് സിനിമകൾ കൊണ്ട് ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന സംവിധായകൻ കൂടിയായി മാറിയിരിക്കുകയാണ് അറ്റ്ലീ.

ഷാരൂഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ബോളിവുഡ് ചിത്രമൊരുക്കിയതോടെയാണ് അറ്റ്ലീക്ക് പാൻ ഇന്ത്യൻ സംവിധായകൻ എന്ന പദവി ലഭിച്ചത്. എന്നാൽ ഹോളിവുഡിൽ സിനിമകൾ ചെയ്യണമെന്നും ഓസ്കർ കരസ്ഥമാക്കണമെന്നുമാണ് തന്റെ ലക്ഷ്യമെന്ന് അറ്റ്ലീ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഹോളിവുഡ് സ്വപ്നത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് അറ്റ്ലീ. ബോളിവുഡിൽ എത്താൻ തനിക്ക് 8 വർഷമെടുത്തെന്നും അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ താൻ ഹോളിവുഡിൽ എത്തുമെന്നും അറ്റ്ലീ പറയുന്നു.

“ഞാൻ എൻ്റെ വാഗ്ദാനത്തിൽ സത്യസന്ധനാണ്. ഞാൻ എൻ്റെ ഉത്തരവാദിത്തം അതേപടി പാലിച്ചു. ഭാവിയിൽ, ഞാൻ എപ്പോഴെങ്കിലും ഒരു ഹോളിവുഡ് സിനിമ ചെയ്താൽ, ഞാൻ അത് ചെയ്യും.

Read more

അതെ, അത് സംഭവിക്കുന്നു. ബോളിവുഡിൽ എത്താൻ എനിക്ക് എട്ട് വർഷമെടുത്തു… അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ഒരു വലിയ പ്രഖ്യാപനത്തോടെ നിങ്ങളെന്നെ ഹോളിവുഡിൽ കാണും. ഞാൻ അതിനായി പ്രവർത്തിക്കുകയാണ്.” എന്നാണ് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അറ്റ്ലീ പറഞ്ഞത്.