അയാള്‍ എന്റെ പിന്നില്‍ കയറിപ്പിടിച്ചു..; ബോഡിഗാര്‍ഡില്‍ നിന്നും ദുരനുഭവം, തുറന്നു പറഞ്ഞ് നടി അവിക

ബോഡിഗാര്‍ഡില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ച് നടി അവിക ഗോര്‍. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധ നേടി പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അവിക. ഉയ്യാല ജംപാല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവികയുടെ സിനിമ അരങ്ങേറ്റം. തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളില്‍ സജീവമാണ് അവിക ഇപ്പോള്‍.

കസാഖിസ്ഥാനിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേദിയിലേക്ക് നടക്കുമ്പോള്‍ ബോഡിഗാര്‍ഡ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അത് തനിക്ക് വളരെയധികം ഷോക്കായി എന്നുമാണ് അവിക പറയുന്നത്. ”വേദിയിലേക്ക് ഞാന്‍ നടന്നു പോയപ്പോള്‍ ആരോ പിന്നില്‍ നിന്ന് സ്പര്‍ശിക്കുന്നതു പോലെ തോന്നി.”

”തിരിഞ്ഞ് നോക്കിയപ്പോള്‍ അത് ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നെയും അയാള്‍ എന്റെ ശരീരത്ത് സ്പര്‍ശിച്ചു. എന്തൊരു നാണക്കേടാണ് ഇതെന്ന് പറഞ്ഞ് ഞാന്‍ അയാളെ നോക്കി. അയാള്‍ എന്താണെന്ന് എന്നോട് ചോദിച്ചു. കുറച്ചു കഴിഞ്ഞ് അയാളെന്നോട് വന്ന് ക്ഷമ പറഞ്ഞു. പിന്നെ ഞാനെന്തു പറയാന്‍, ഞാനത് വിട്ടു.”

”ഇവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മറ്റൊരാളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യത്തേക്കുറിച്ച് അവര്‍ക്കറിയില്ല. അന്നെനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി. ഇത്തരം സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.”

”അന്ന് ധൈര്യമുണ്ടായിരുന്നെങ്കില്‍ തിരിഞ്ഞ് നിന്ന് ഞാനയാളെ തല്ലിയേനെ. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഇനി അങ്ങനെയൊരു സംഭവം ഉണ്ടാകില്ല എന്നാണ് എന്റെ പ്രതീക്ഷ” എന്നാണ് അവിക പറയുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്