അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെ ഓർമ്മിച്ച് സംവിധായിക ഐഷ സുല്‍ത്താന. സച്ചിയുടെ ചരമദിനത്തിലാണ് ഐഷ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അദ്ദേഹം എഴുതിയ ചില വരികളും ഐഷ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘സച്ചി സാർ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. സച്ചി സാറിൻ്റെ വരികളിലുടെ’ ഐഷ സുൽത്താന
കഴിഞ്ഞ ദിവസം സച്ചിയുടെ ഭാര്യ സിജി സച്ചി പാടിയ ഗാനം ഐഷ സുൽത്താന പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ വിവാഹവാർഷികത്തിലാണ് ഐഷ ഗാനം പങ്കുവെച്ചത്.
https://m.facebook.com/story.php?story_fbid=401966671297952&id=100044538665083