പിള്ളാരുടെ കണ്‍മഷി എടുത്ത് ഞാന്‍ തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യ എന്നും വഴക്കായിരുന്നു, മമ്മൂട്ടി ഇത് കണ്ടുപിടിച്ചു..; സംഭവം പറഞ്ഞ് അസീസ്

മമ്മൂട്ടി എല്ലാവരേയും മമ്മൂക്ക ശ്രദ്ധിക്കാറുണ്ടെന്ന് നടന്‍ അസീസ് നെടുമങ്ങാട്‌. സിബിഐ അഞ്ചാം പതിപ്പില്‍ അസീസും ഒരു വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ വച്ച് നടന്ന സംഭവത്തെ കുറിച്ചാണ് താരം പറഞ്ഞത്. ഹെയര്‍ ട്രാന്‍പ്ലാന്റേഷന്‍ ചെയ്തതിനെ കുറിച്ചാണ് നടന്‍ പറയുന്നത്.

തനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു കഷണ്ടി. പണ്ട് മണിക്കൂറുകള്‍ എടുത്താണ് ഇല്ലാത്ത മുടി താന്‍ ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കണ്‍മഷി എടുത്ത് തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോള്‍ എല്ലാം മാറി.

ടൊവിനോ ആണ് ഹെയര്‍ ട്രാന്‍സ്പ്ലനേഷനെ കുറിച്ച് ആദ്യം തന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാമെന്ന് തീരുമാനിച്ചത്. ഹെയര്‍ട്രാന്‍സ്പ്ലനേഷന് ശേഷം ഇതുവരെ യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല. ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

എന്തെന്നാല്‍ തനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്. മുടി വച്ചത് കൂടെ കളിച്ച് വളര്‍ന്നവര്‍ പോലും മനസിലായില്ല, എന്നാല്‍ മമ്മൂട്ടി ഇത് കണ്ടുപിടിക്കുകയായിരുന്നു. സിബിഐയുടെ ഷൂട്ടിംഗിന് പോയപ്പോള്‍, ‘ഡാ നീ മുടിയില്‍ എന്തെങ്കിലും ചെയ്‌തോ’ എന്ന് ചോദിച്ചു.

ഒന്നും പറഞ്ഞില്ല ചിരിച്ചു. ‘ഹെയര്‍ ട്രാന്‍സ്പ്ലനേഷന്‍ ചെയ്‌തോ’ എന്ന് ചോദിച്ചപ്പോള്‍ പിന്നെ പറയാതെ നിവൃത്തിയില്ല. ‘കണ്ടോ, ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. താന്‍ ശരിക്കും ഞെട്ടിപ്പോയി എന്നാണ് അസീസ് പറയുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ