തൊഴിലാളികളുടെ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്താണ് താന്‍ താനായതെന്ന് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്, ഈ തിരിച്ചറിവ് ഇവിടെയുള്ള നടന്മാര്‍ക്കുണ്ടാകണം: ബി. ഉണ്ണിക്കൃഷ്ണന്‍

സിനിമയുടെ അണിയറയില്‍ തൊഴിലാളികള്‍ നേരിടുന്ന കഷ്ടപ്പാട് താരങ്ങള്‍ മനസ്സിലാക്കണമെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണന്‍. ഒരിക്കല്‍ സിനിമാത്തൊഴിലാളികളെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കമല്‍ഹാസന്‍ എന്നാല്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഏതെല്ലാം മേഖലകളിലാണ് അദ്ദേഹം അദ്വിതീയനായി നില്‍ക്കുന്നത്, ഞങ്ങളുടെ ഒരു തൊഴിലാളി സംഗമത്തില്‍ വന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. മദ്രാസിലെ ചൂടിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. ആസ്ബറ്റോസ് ഷീറ്റുകളായിരിക്കും സ്റ്റുഡിയോയുടെ മുകളില്‍. അത്തരം സ്റ്റുഡിയോ ഫ്ളോറുകള്‍ക്ക് മുകളില്‍ ലൈറ്റ് കെട്ടിവെച്ച് പണിയെടുക്കുന്ന തൊഴിലാളികളുണ്ട്.

അവരനുഭവിക്കുന്ന ചൂടിനെ കുറിച്ച് ആലോചിച്ച് നോക്കൂ. ധാരധാരയായാണ് അവരുടെ വിയര്‍പ്പ് താഴേക്ക് വീണുകൊണ്ടിരിക്കുക. താഴെ അഭിനയിച്ചു കൊണ്ടിരിക്കുന്ന തന്റെ മേല്‍ അവരുടെ വിയര്‍പ്പ് വന്നുവീഴും. ആ വിയര്‍പ്പിനാല്‍ അഭിഷേകം ചെയ്യപ്പെട്ടാണ് താനുണ്ടായതെന്നാണ് കമല്‍ഹാസന്‍ പറഞ്ഞതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഈ തിരിച്ചറിവ് മലയാളസിനിമയിലെ എല്ലാ നടീനടന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്നും നിര്‍മ്മിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ