ചുരുളിയെ കുറിച്ചുള്ള ഏറ്റവും മനോഹരമായ റിവ്യു കേരള പൊലീസിന്റേത്, അന്നാണ് അവരോട് ഏറ്റവും ബഹുമാനം തോന്നിയത് : ബി. ഉണ്ണിക്കൃഷ്ണന്‍

ചുരുളിയെ പറ്റി കേരള പൊലീസ് എഴുതിയ റിപ്പോര്‍ട്ടാണ് ഏറ്റവും മനോഹരമായ റിവ്യൂ എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘പുറത്ത് നിന്നും സെന്‍സര്‍ ചെയ്യപ്പെടുക എന്നത് കല എക്കാലത്തും നേരിട്ട വെല്ലുവിളിയാണ്. കാരണം അധികാരം ഏറ്റവുമധികം ഭയപ്പെടുന്നത് കലയെയാണ്. ചുരുളിയെ കുറിച്ച് ഏറ്റവും മനോഹരമായി എഴുതിയ റിവ്യുവാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. കേരള പൊലീസിനോട് അടുത്ത കാലത്ത് ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണ്.

പത്മകുമാര്‍ സാറിനെ പോലുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ തലപ്പത്തിരുന്ന് എഴുതിയതുകൊണ്ടാവാം, പൊലീസ് അങ്ങനെയൊരു സമീപനം എടുത്തത് നല്ല കാര്യമാണ്. ഒരു തരത്തിലുള്ള പൊലീസിങ്ങിനും കലയില്‍ പ്രസക്തിയില്ല,’ അദ്ദേഹം പറഞ്ഞു.

ചുരുളി കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍