പുലിമുരുകനിലെ ആ ഡയലോഗ് ആറാട്ടില്‍ ലാലേട്ടന്‍ പറയുന്നുണ്ട്, ഫാന്‍സിന് വേണ്ടിയല്ല ഇതൊന്നും ചെയ്തത്: ബി. ഉണ്ണികൃഷ്ണന്‍

ആറാട്ട് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മോഹന്‍ലാലിന്റെ മറ്റ് സിനിമകളിലെ റഫറന്‍സുകള്‍ ശ്രദ്ധ നേടിയിരുന്നു. ‘ലൂസിഫറി’ലെ ‘നിന്റെ തന്തയല്ല എന്റെ തന്ത’ മുതല്‍, കെജിഎഫിലെ ‘മോണ്‍സ്റ്റര്‍’ വരെയുള്ള റഫറന്‍സുകള്‍ ട്രെയ്‌ലറില്‍ എത്തിയിരുന്നു.

ട്രെയ്ലറില്‍ കണ്ടതിനേക്കാള്‍ ഏറെ റഫറന്‍സുകള്‍ ചിത്രത്തിലുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പുലിമുരുകന്‍ സിനിമയിലെ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗ് ചിത്രത്തിലുണ്ടെന്നും സംവിധായകന്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഉദയകൃഷ്ണ തിരക്കഥ എഴുതിയ പുലിമുകനില്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗാണ് ‘കേട്ടറവിനെക്കാള്‍ വലുതാണ് മുരുകനെന്ന സത്യം’. അതിനെ വേറൊരു തലത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആറാട്ടില്‍ ആ ഡയലോഗ് പറയുന്നത് ലാല്‍ സാറാണ്.

അത് ഫാന്‍സിന് വേണ്ടി ചെയ്തതല്ല. തങ്ങള്‍ എന്‍ജോയ് ചെയ്തങ്ങ് ചെയ്തതാണ്. സിനിമയിലുടനീളം റഫറന്‍സസുണ്ട്. എന്നാല്‍ സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ആ റഫറന്‍സുകള്‍ യൂസ് ചെയ്തിരിക്കുന്നത്. അത് സിനിമ കാണുമ്പോള്‍ ബോധ്യമാകും എന്നാണ് സംവിധായകന്‍ പറയുന്നത്.

ഫെബ്രുവരി 18ന് ആണ് ആറാട്ട് തിയേറ്ററുകളില്‍ എത്തുന്നത്. നെയ്യാറ്റിന്‍ക്കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എന്നയാള്‍ എത്തുന്നതിനെ ചുറ്റിപറ്റിയുളള സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായിക.

നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. എ.ആര്‍ റഹ്‌മാന്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ