കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചനം നടത്തുന്നവരല്ല ഞങ്ങള്‍..; ഡബ്ല്യുസിസിക്കെതിരെ ഒളിയമ്പുമായി ബി. ഉണ്ണികൃഷ്ണന്‍

ഡബ്ല്യൂസിസിക്കെതിരെ ഒളിയമ്പുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവര്‍ത്തനം നടത്തുന്നവരല്ല ഫെഫ്ക എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഫെഫ്കയുടെ തൊഴിലാളി സംഗമത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ പരാമര്‍ശം.

കാരവാനിന് അകത്തിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവര്‍ത്തനം നടത്തുന്നവരല്ല ഫെഫ്ക. സ്ത്രീവിരുദ്ധമാണ് എന്ന വിമര്‍ശനം പല തവണ ഫെഫ്കയ്ക്ക് നേരേ ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയായി പറയുന്നു, സൈബര്‍ സ്പേസിന്റെ സുഖശീതളിമയില്‍ ഇരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങള്‍ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

തൊഴിലാളി സംഗമത്തില്‍ സ്ത്രീ പ്രാതിനിത്യം വര്‍ദ്ധിച്ചതിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. 2009ല്‍ നിന്ന് ഈ വര്‍ഷത്തെ തൊഴിലാളി സംഗമത്തിലേക്ക് എത്തുമ്പോള്‍ സ്ത്രീപ്രാതിനിധ്യം വലിയ തോതില്‍ വര്‍ധിച്ചു. ഫെഫ്കയിലെ എല്ലാ മേഖലയിലും ഇന്ന് സ്ത്രീ സാന്നിധ്യമുണ്ട്.

ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും ക്വീര്‍ സമൂഹവും കറുപ്പും വെളുപ്പും എല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഇന്നലെയാണ് ഫെഫ്ക തൊഴിലാളി സംഗമം എറണാകുളത്ത് നടന്നത്.

ചടങ്ങില്‍ മോഹന്‍ലാലിന് ഫെഫ്ക അംഗത്വം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മെയ്യില്‍ ആണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം