താന്‍ ഇനി സിനിമ ഒരുക്കാന്‍ പോകുന്നത് യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വരാനിരിക്കുന്ന തന്റെ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുക മലയാളത്തിലെ യുവതിരക്കഥാകൃത്തുക്കളിലെ ശ്രദ്ധേയരാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.
‘ആറാട്ട്’, ‘ക്രിസ്റ്റഫര്‍’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആയിരുന്നു. ഷാരിസ് മുഹമ്മദ്, ദേവ്ദത്ത് ഷാജി, ഷര്‍ഫു-സുഹാസ് തുടങ്ങിയ പ്രതിഭാധനരായ യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ് താന്‍.
സ്വന്തം ജോലിയിലേക്ക് ഇവര്‍ കൊണ്ടുവരുന്ന ഊര്‍ജ്ജവും തീയും എന്നെ ആവേശഭരിതനാക്കുന്നുണ്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ സണ്‍ഡേ ഗാര്‍ഡിയന്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’യുടെ തിരക്കഥാകൃത്താണ് ഷാരിസ് മുഹമ്മദ്.
അമല്‍ നീരദിനൊപ്പം ചേര്‍ന്ന് ഭീഷ്മ പര്‍വ്വത്തിന്റെ കഥ, തിരക്കഥ ഒരുക്കിയ ആളാണ് ദേവ്ദത്ത് ഷാജി. ‘വരത്തന്‍’ സിനിമയുടെ തിരക്കഥാകൃത്തുക്കളാണ് ഷര്‍ഫു-സുഹാസ്. ‘വൈറസ്’, ‘പുഴു’, ‘ഡിയര്‍ ഫ്രണ്ട്’, തമിഴ് ചിത്രം ‘മാരന്‍’ എന്നീ ചിത്രങ്ങളുടെ സഹ രചനയും ഇവര്‍ നടത്തിയിട്ടുണ്ട്.