ആ പേര് എന്‍.എസ് മാധവന്റെ സ്വന്തമല്ല, ഞങ്ങള്‍ ഹേമന്ദിന് ഒപ്പമാണ്: ബി. ഉണ്ണികൃഷ്ണന്‍

‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ദിന് ഒപ്പമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍. ഹിഗ്വിറ്റ എന്നത് പ്രശസ്തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. ആ പേര് എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ഇട്ടു. എന്നുവച്ച് ആ പേര് ആര്‍ക്കും എടുക്കാനാവില്ല എന്നൊന്നും ഇല്ലല്ലോ എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

ഹിഗ്വിറ്റ എന്ന ഫുട്‌ബോള്‍ താരത്തിന്റെ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ആ ഒരു ബിംബത്തിന്റെ പ്രതിരൂപാത്മകമായാണ് എന്‍.എസ് മാധവന്‍ സര്‍ ഒരു കഥ എഴുതിയത്. എന്നാല്‍ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല.

ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ല. ഗാന്ധി എന്ന പേരില്‍ ആറ്റന്‍ബര്‍ഗ് ഒരു സിനിമയെടുത്തു. എന്നു പറഞ്ഞ് ഗാന്ധി എന്ന പേരില്‍ ഒരാള്‍ക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതില്‍ കാര്യമില്ല. എംടി സാറിന്റെ കഥയാണ് ‘വാനപ്രസ്ഥം’.

ഷാജി എന്‍. കരുണ്‍ ഒരു സിനിമയ്ക്കായി ആ ടൈറ്റില്‍ ഉപയോഗിച്ചപ്പോള്‍ അത് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. എംടി അന്ന് അതിന് യാതൊരു എതിര്‍പ്പും പറഞ്ഞിരുന്നില്ല. പിന്നീട് എംടിയുടെ ‘വാനപ്രസ്ഥം’ ആസ്പദമാക്കി ജി.ആര്‍ കണ്ണന്‍ ഒരു സിനിമ എടുത്തപ്പോള്‍ അതിന് ‘തീര്‍ഥാടനം’ എന്നാണ് പേരിട്ടത്.

എഴുത്തുകാരും സംവിധായകരും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകളെല്ലാം നടന്നു പോകുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് എന്നത് ഒരു പ്രോപ്പര്‍ട്ടിയാണ്. അത് അദ്ദേഹത്തിന്റേത് മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. എന്നാല്‍ ഈ പേരിന്റെ വിഷയത്തില്‍ തങ്ങള്‍ സംവിധായകന്റെ ഒപ്പമാണ് എന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നത്.

Latest Stories

ബി ഉണ്ണികൃഷ്ണന്‍ അത് തെളിയിക്കുകയാണെങ്കില്‍ രാജി വയ്ക്കാം.. ഒന്നിച്ച് പഠിച്ച കാലം മുതലേ അയാള്‍ക്ക് എന്നോട് ദേഷ്യമാണ്: സജി നന്ത്യാട്ട്

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

IPL 2025: ഇതുകൊണ്ടാണ് കോഹ്‌ലി ഇപ്പോഴും നിങ്ങൾ ഇതിഹാസമായി തുടരുന്നത്, ഡിസിക്ക് എതിരായ ജയത്തിന് പിന്നാലെ ഞെട്ടിച്ച് വിരാട്; വീഡിയോ കാണാം

എംബിബിഎസ് ഉപേക്ഷിച്ച് സിനിമയിലേക്ക്, അടൂരിനെ കാണാനെത്തി; 'പിറവി'യും 'വാനപ്രസ്ഥ'വും തുടര്‍ച്ചയായി കാനില്‍, മലയാളത്തിന്റെ ഷാജി എന്‍ കരുണ്‍