ആ കഥാപാത്രത്തിന് ഒരു ആനയുടെ മൂവ്മെന്റ്സ് നൽകാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; കാരണം തുറന്നു പറഞ്ഞ് ബാബു ആന്റണി

അഭിനയ ജീവിതത്തിൽ തനിക്ക് വഴിത്തിരിവായ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് ബാബു ആൻ്റണി.

അഭിനയത്തിൽ മൃഗങ്ങളുടെ മൂവ്മെൻ്റ്സ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ചും ബാബു ആൻ്റണി
തുറന്നു പറയുന്നു.

‘മൃഗങ്ങളുടെ മൂവ്മെന്റസ് ഞാൻ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ ഒരു മൂർഖൻ പാമ്പിനെയാണ് ഞാൻ അനുകരിച്ചിരിക്കുന്നത്.

‘വൈശാലി’യിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈൽ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ, എന്നാൽ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. അതിനാൽ തന്നെ ഒരു ആനയുടെ മൂവ്മെന്റ്സ് നൽകാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മാർഷ്യൽ ആർട്സിൽ നിന്നാണ് ഞാൻ ഇത് പഠിച്ചത്. അതിൽ മൃഗങ്ങളുടെ മൂവ്മെൻ്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിൾ സ്റ്റൈൽ, മങ്കി സ്റ്റൈൽ, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാൻ അഭിനയത്തിലേക്കും എടുത്തത്.