ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി, ഒന്ന് തെറ്റിയിരുന്നെങ്കില്‍ കഴുത്തും മുറിഞ്ഞേനെ.. മോഹന്‍ലാല്‍ എനിക്കായി പ്രര്‍ത്ഥിച്ചിരുന്നു: ബാബു ആന്റണി

90കളിലെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം നായകനായും തിളങ്ങിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സംഘട്ടന രംഗത്തെ കുറിച്ച് ബാബു ആന്റണി പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

1988-ല്‍ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന സിനിമയിലെ സംഘട്ടന രംഗത്തെ കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിലെ നിര്‍ണായകമായ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കുപറ്റിയ ഓര്‍മയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബാബു ആന്റണി പങ്കുവച്ചത്.

”മോഹന്‍ലാലും താനും ചിത്രീകരണത്തിനിടയ്ക്ക് ടെറസിന് മുകളില്‍ കയറി വ്യായാമം ചെയ്യുമായിരുന്നു. മോഹന്‍ലാല്‍ തന്നെ എടുത്ത് ഗ്ലാസ് ടേബിളിലേക്ക് അടിക്കുന്ന ഒരു ഷോട്ടുണ്ട്. ഡ്യൂപ്പില്ലാത്ത രംഗമായിരുന്നു. മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തുമ്പോള്‍ ഞാന്‍ ഗ്ലാസിലേക്ക് വീഴണം.”

”രണ്ടു പേരും കൂടി ചെയ്തു കഴിഞ്ഞാല്‍ ശരിയാവില്ല. ഒരു സ്പെഷ്യല്‍ മൂവ് ആയിരുന്നു അത്. ടൈമിങ് വളരെ പ്രധാനമാണ്. ദൈവമേ ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ എന്റെ കയ്യൊക്കെ മുറിഞ്ഞു.”

”ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി. ആശുപത്രിയില്‍പ്പോയി. തലകുത്തി മറിയുമ്പോള്‍ തലകുത്തിയാണ് ഗ്ലാസില്‍ വീഴുന്നതെങ്കില്‍ വളരെ അപകടം സംഭവിച്ചേനേ. കഴുത്തിലൊക്കെ മുറിവുണ്ടാവും. കാല്‍ കുത്തി വീണാലും അത്രയും തന്നെ അപകടമുണ്ടാവും. എനിക്ക് ഡ്യൂപ്പിടാന്‍ താല്‍പര്യമില്ല” എന്നാണ് ബാബു ആന്റണി പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ