കഴിവുള്ള നടന്‍മാര്‍ മലയാള സിനിമയില്‍ ഇന്ന് ഇല്ല, ഒരു മോണോആക്ട് മാത്രമായി മാറി സിനിമകള്‍: ബാബു ആന്റണി

മലയാള സിനിമ ഇന്ന് ഒരു മോണോആക്ട് പോലെയായെന്ന് നടന്‍ ബാബു ആന്റണി. മുമ്പ് താന്‍ അവതരിപ്പിച്ച പോലെ ശക്തമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ നടന്‍മാരില്ല. എല്ലാ പ്രാധാന്യവും നായകന്‍മാര്‍ക്ക് മാത്രമാണ് കിട്ടുന്നത് എന്നാണ് ബാബു ആന്റണി ഇപ്പോള്‍ പറയുന്നത്.

എന്തു കൊണ്ടാണ് ബാബു ആന്റണിക്ക് ശേഷം ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്ന നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാതെ പോയത് എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. പണ്ടൊക്കെ സിനിമകളില്‍ വില്ലന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സാഹചര്യം തന്നെ നിലനിന്നിരുന്നു.

ഇപ്പോള്‍ പിന്നെ കാലഘട്ടമൊക്കെ മാറി നായകന്‍മാര്‍ക്ക് പ്രാധാന്യം കിട്ടുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. എല്ലാം ഹീറോ ചെയ്യുന്ന അവസ്ഥയിലേക്ക്, ഒരു മോണോആക്ട് പോലെയായി സിനിമകള്‍ മാറി. മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.

ഇനി ചിലപ്പോള്‍ പണ്ട് ഞാനൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനൊക്കെ കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ലാത്തതും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായിരിക്കാം. എന്തായാലും പ്രകടമായ വ്യത്യാസം സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത് എന്നാണ് എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നത്.

ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാബു ആന്റണി. അന്ന് താന്‍ പലര്‍ക്കും ഭീഷണിയായിരുന്നു എന്നും ബാബു ആന്റണി പറഞ്ഞിരുന്നു. തന്നെ കുറിച്ച് മാഗസിനുകളില്‍ പോലും വാര്‍ത്ത വരാറില്ലെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം