കാര്‍ത്തി ഓടി വന്ന് പരിചയപ്പെട്ടു, ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നുവെന്ന്: ബാബു ആന്റണി

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മണിരത്‌നത്തെയും വിക്രം, കാര്‍ത്തി എന്നിവരെയും കണ്ടതിനെ കുറിച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ്:

ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്.

വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.

ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

Read more