ഫഹദ് ഫാസിലിനെ ചേര്‍ത്തുപിടിച്ച ചിത്രങ്ങളുമായി ബാബു ആന്റണി. തന്റെ മടിയില്‍ ഇരുന്ന് കളിച്ചിരുന്ന കുട്ടിയാണ് ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുന്നത് എന്ന ക്യാപ്ഷനോടെയാണ് ആന്റണി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്.
”പൂവിന് പുതിയ പൂന്തെന്നല്‍ ചെയ്യുന്നതിനിടയില്‍ എന്റെ മടിയില്‍ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനില്‍ ഞങ്ങള്‍” എന്നാണ് ആന്റണി ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച ക്യാപ്ഷന്‍.
View this post on Instagram
ഫഹദ്ിനെ നായകനാക്കി അല്‍ത്താഫ് സലിം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, സംഗീതം ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റിങ് അഭിനവ് സുന്ദര്‍ നായിക്. അതേസമയം, ഫാസില്‍ സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നല്‍ ചിത്രത്തിലെ വില്ലന്‍ വേഷത്തോടെയാണ് ബാബു ആന്റണി ശ്രദ്ധ നേടുന്നത്. ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം കൂടിയാണിത്.