ആരോപണത്തിന് പിന്നില്‍ സിനിമാക്കാര്‍, ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനാണ് ശ്രമം, ആ സ്ത്രീയെ അറിയാം: ബാബുരാജ്

തനിക്കെതിരെ ലൈംഗികാരോപണം നടത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ബാബുരാജ്. താന്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആകരുതെന്ന് ആഗ്രഹിക്കുന്ന സിനിമാക്കാരാണ് ഈ ആരോപണത്തിന് പിന്നിലുള്ളത് എന്നാണ് ബാബുരാജ് മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം. തന്റെ റിസോര്‍ട്ടില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത സ്ത്രീയാണ് തനിക്കെതിരെ സംസാരിച്ചത് എന്നാണ് കിട്ടിയ വിവരം. ഇവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല.

ഈ ആരോപണത്തിന് പിന്നില്‍ തന്നോട് വൈരാഗ്യമുള്ള സിനിമാക്കാരും റിസോര്‍ട്ടിന്റെ ആള്‍ക്കാരും ഉണ്ടെന്നാണ് മനസിലാക്കുന്നത്. ആരാണ് പരാതിക്കാരി എന്നറിഞ്ഞാല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കൂ.

ജനറല്‍ സെക്രട്ടറിയാകാന്‍ പോകുന്നു എന്നറിഞ്ഞ് കൊണ്ടുള്ള ആരോപണമാണ്. ഇങ്ങനെയൊരു സംഭവം വരുന്നുണ്ടെന്ന് ഇന്നലെ തന്നെ മനസിലാക്കിയിരുന്നു. ഇതിനായി പല ആളുകളും പൈസയുമായി ഇറങ്ങിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ട് വരും എന്നാണ് ബാബുരാജ് പറയുന്നത്.

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്