ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതിയെന്ന് ഇന്ദ്രന്‍സ് ചേട്ടന്‍ പറഞ്ഞു, ആ സ്നേഹത്തിനു മുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി: ബാദുഷ

ഇന്ദ്രന്‍സിന്റെ വിനയത്തിന് മുന്നില്‍ തനിക്ക് കഥ പറയാന്‍ പോലും സാധിച്ചില്ലെന്ന് ഹോം സിനിമയുടെ സംവിധായകന്‍ റോജിന്‍ പറഞ്ഞിരുന്നു. ജീവിതത്തിലും സ്‌ക്രീനിലും അമ്പരപ്പിക്കുകയാണ് ഈ നടന്‍. ഇപ്പോഴിതാ നിര്‍മ്മാതാവ് എന്‍.എം. ബാദുഷയും ഇന്ദ്രന്‍സിനെ കുറിച്ച് ഒരു കുറിപ്പ് പങ്കിടുകയാണ്.

രാത്രി വരെ മടി കൂടാതെ തന്റെ കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്‌നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രന്‍സിനെ കുറിച്ചാണ് അദ്ദേഹം കുറിക്കുന്നത്.

ബാദുഷയുടെ വാക്കുകള്‍

ഹോമില്‍ നിന്നും എന്റെ ‘മെയ്ഡ് ഇന്‍ കാരവാനില്‍’ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്. എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു.

ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി . ആ സ്‌നേഹത്തിനു മുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രന്‍സ് ചേട്ടാ.

Latest Stories

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം