അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു, എന്തിനൊക്കയോ ചീത്ത പറഞ്ഞു: അനില്‍ നെടുമങ്ങാടിനെക്കുറിച്ച് ബാദുഷ

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിനെക്കുറിച്ച് മനസ്സുതുറന്ന് ബാദുഷ . മരണത്തിന് മുമ്പ് അനില്‍ നെടുമങ്ങാടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുകയായിരുന്നു. ബാദുഷയുടെ വാക്കുകളിലേക്ക്.

അനില്‍ നെടുമങ്ങാടുമായി ആദ്യമായി പ്രവര്‍ത്തിക്കുന്ന സിനിമ കല്യാണം. പിന്നീട് കുറേ സിനിമകള്‍ ചെയ്തുവെങ്കിലും പുള്ളിയുമായി നല്ല അടുപ്പമുണ്ടാകുന്നത് അയ്യപ്പനും കോശിയും ചെയ്യുമ്പോഴാണ്. പലകാര്യങ്ങളിലും ചീത്ത പറയും, പുള്ളി അങ്ങനെയാണ്. പിന്നെ വിളിച്ച് സോറി പറയുകയും ചെയ്യും. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പോലും എന്റെ സെറ്റില്‍ വച്ചായിരുന്നു. പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍. അന്ന് കുളിക്കാന്‍ പോകുന്നതിന് മുമ്പ്, ഉച്ചയ്ക്ക് എന്നെ വിളിച്ച് കുറേ ചീത്തവിളിച്ചു. എന്തിനൊക്കയോ ചീത്ത പറഞ്ഞു. ഞാനും ബാദുക്കയുമൊക്കെ കുറേ കഷ്ടപ്പെട്ടാണ് സിനിമയില്‍ വന്നത് എന്നൊക്കെ പറഞ്ഞു. ബാദുഷ ഓര്‍ക്കുന്നു.

അതിന് ശേഷമാണ് ആ സംഭവമുണ്ടായത്. അന്ന് വൈകിട്ട് ആറരയോടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായതായി എനിക്ക് കോള്‍ വരുന്നത്. ഉടനെ തന്നെ ഞാന്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്നു. അയ്യപ്പനും കോശിയും കഴിഞ്ഞ് പീസ്, കോള്‍ഡ് കേസ് എന്നീ സിനിമകളിലും അദ്ദേഹത്തെ വിളിക്കുന്നത് ഞാനാണ്. എന്നും ബാദുഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം