മോളിവുഡിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പിറന്നാൾ ദിനമാണിന്ന്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ അന്തരിച്ച സംവിധായകൻ സച്ചി മുമ്പ് നേർന്ന പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുകയാണ് ബാദുഷ.
ഇത്തവണ അദ്ദേഹം സ്വർഗത്തിലിരുന്ന് ആശംസ നേരുന്നുണ്ടാകും എന്ന കുറിപ്പോടെയാണ് ബാദുഷ പിറന്നാൾ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ബാദു മോനെ നീ വീണ്ടും വയസ്സറിയിച്ചു എന്ന വിവരം ഞാൻ കുറച്ച് വൈകിയാണ് അറിഞ്ഞത്. സുബൈർ വിളിച്ചപ്പോൾ ആണ് ഇന്ന് നിന്റെ പിറന്നാളാണ് എന്ന് പറയുന്നത്. നിനക്ക് അറിയാല്ലോ ഞാൻ ഈ ഫേസ്ബുക്ക് ഒന്നും അങ്ങനെ തൊടാറില്ല. അല്ലെങ്കിൽ നേരത്തെ അറിഞ്ഞേനെ. അപ്പോൾ ആശംസിക്കാൻ വൈകിയതിൽ സോറി, ക്ഷമിക്കുക. നീ ഇനിയും ഒരുപാട് വർഷങ്ങളിൽ ഒരുപാട് സിനിമകൾ ചെയ്യട്ടെ. എല്ലാ സിനിമകളും ഗംഭീരമാകട്ടെ’, എന്നാണ് സച്ചിയുടെ വാക്കുകൾ