Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

അഞ്ജലി മേനോന്‍ കേരളത്തിലല്ലേ താമസം, താരങ്ങളുടെ ഡേറ്റ് കിട്ടില്ലെന്നോര്‍ത്താണോ നടിയെ ആക്രമിച്ചപ്പോള്‍ മിണ്ടാതിരുന്നത് ; രൂക്ഷവിമര്‍ശനവുമായി ബൈജു കൊട്ടാരക്കര

, 11:48 am

ബോളിവുഡില്‍ മി ടൂ തുറന്നു പറച്ചിലിന് ലഭിക്കുന്ന സ്വീകാര്യത ബോളിവുഡിലെ പോലെ മലയാളത്തില്‍ ലഭിക്കുന്നില്ലെന്നു സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. മലയാള സിനിമയിലെ യുവനടി അക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമ സംഘടനകള്‍ സ്വീകരിച്ചതെന്നും അഞ്ജലി മേനോന്‍ ചോദിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അഞ്ജലി മേനോന്‍ ഒരു മറുപടി എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബൈജു തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ അന്നൊന്നും സഹപ്രവര്‍ത്തയ്ക്ക് വേണ്ടി മിണ്ടാതിരുന്ന അഞ്ജലി ഇപ്പോള്‍ മീ ടൂ വിനെ പിന്തുണയ്ക്കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫെയ്സ്ബുക്കിലൂടെ ആരോപിക്കുന്നത്.

‘അഞ്ജലി മേനോന് ഒരു മറുപടി.
നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലെ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടന കള്‍ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു. അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലൊ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തുനിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.’

Advertisement