എനിക്ക് അന്നും ഇന്നും ദിലീപിനോട് വ്യക്തിവൈരാഗ്യമില്ല: ബൈജു കൊട്ടാരക്കര

ദിലീപിനോട് തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയ്‌ക്കൊപ്പം ആദ്യം മുതല്‍ തന്നെ നില്‍ക്കുന്ന ആളാണ് ഞാനെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നത്. അങ്ങനെയുള്ളപ്പോള്‍ തന്നെ എനിക്ക് ദിലീപിനോട് യാതൊരു വ്യക്തിവൈരാഗ്യം അന്നും ഇന്നുമില്ലെന്ന് എത്രയോ തവണ പറഞ്ഞ കാര്യമാണ്.

ഇപ്പോള്‍ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോവുന്നത് ലിബര്‍ട്ടി ബഷീറാണ്. ബൈജു കൊട്ടാരക്കര പറയുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഏതോ ഒരു കല്യാണത്തിന് പോയപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ കണ്ടു. പഴയ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ദിലീപിന് കൈ കൊടുക്കുന്നു.

ദിലീപിന് എപ്പോള്‍ കൈ കൊടുത്തോ അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചില കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്നുണ്ട്. ലിബര്‍ട്ടി ബഷീര്‍ പോലും ദിലീപിന് കൈ കൊടുത്തു. അവര്‍ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നു എന്നാണ് പ്രചരണം.

എന്നാല്‍ ഈ വിഷയത്തിലുള്ള ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണവും തന്റെ യൂട്യൂബ് ചാനലിലൂടെ ബൈജു കൊട്ടാരക്കര പുറത്ത് വിട്ടിട്ടുണ്ട്. ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം ഇങ്ങനെ.. ” തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് പോയപ്പോള്‍ എടുത്ത ഫോട്ടോയാണ്. ദിലീപിനെ പലസ്ഥലത്ത് വെച്ച് കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. വ്യക്തിപരമായി അദ്ദേഹവുമായി യാതൊരു എതിര്‍പ്പും ഇല്ല’-എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ