Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘പോസ്റ്ററില്‍ എന്റെ ഫോട്ടോ കൊടുക്കില്ല, പേര് കാണിക്കുന്നത് പ്രധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം, ഇതൊക്കെ ചെയ്തത് ആരെന്നറിയാം, സമയം വരുമ്പോള്‍ പകരം കൊടുക്കും’: ബൈജു

, 11:07 am

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍ ബൈജു സന്തോഷ്. ഇനി സിനിമ വിട്ട് പോകുന്ന പ്രശ്നമേയില്ലെന്നാണ് ബൈജു പറയുന്നത്. സിനിമയില്‍ പലപ്പോഴും കടുത്ത അവഗണനയ്ക്ക് താന്‍ ഇരയായിട്ടുണ്ടെന്നും കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

‘ഒളിഞ്ഞു നിന്നാണ് പലരും നമ്മെ അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോള്‍ അതിന്റെ പോസ്റ്ററില്‍ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളില്‍ പോലും പേരെഴുതി കാണിക്കുമ്പോള്‍ വളരെ പ്രധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമായിരിക്കും എന്റെ പേര്. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയാം. വളരെ പുച്ഛത്തോടെയാണ് ഞാനിപ്പോള്‍ ഇതിനെയൊക്കെ കാണുന്നത്. “ഇതൊക്കെ ചെയ്തത് ആരെന്നറിയാം സമയം വരുമ്പോള്‍ പകരം കൊടുക്കാന്‍ എനിക്കറിയാം ബൈജു പറഞ്ഞു.

രഞ്ജിത് സാറിന്റെ പുത്തന്‍പണത്തില്‍ ന്യൂട്ട് കുഞ്ഞപ്പനെന്ന് പേരില്‍ രണ്ടു ഗെറ്റപ്പില്‍ വരുന്ന ഒരു കഥാപാത്രം കിട്ടി. അത് ശ്രദ്ധിക്കപ്പെട്ടു ഒരുപാട് പേര്‍ വിളിച്ചു. കുറേപടങ്ങളില്‍ അഭിനയിച്ചു. രഞ്ജിത് സാറിന്റെ ഡ്രാമയിലും നല്ലൊരു വേഷം ചെയ്തു. ഇതിനിടയില്‍ ഒരു തെലുങ്ക് ചിത്രത്തിലും മുഖം കാണിച്ചു. പൃഥ്വിരാജിന്റെ ലൂസിഫര്‍, നാദിര്‍ഷയുടെ പടം, വിജയ് ബാബുവിന്റെ സിനിമ, ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന പത്ത് പതിനൊന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി എന്തായാലും സിനിമ വിട്ടു പോകുന്ന പ്രശ്നമേയില്ല. നടന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement