ആ അഞ്ച് ലക്ഷം പൃഥ്വിരാജ് മകളുടെ കല്യാണത്തിന് തന്ന ഗിഫ്റ്റ് ആണെന്ന് ആയിരുന്നു കരുതിയത്, പക്ഷെ..: ബൈജു

ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ ഷൂട്ടിന് ശേഷം തനിക്ക് അഞ്ച് ലക്ഷം രൂപ അധികമായി ലഭിച്ചിരുന്നുവെന്ന് നടന്‍ ബൈജു സന്തോഷ്. തന്റെ മകളുടെ വിവാഹമായിരുന്നു ഏപ്രില്‍ 5ന്. മാര്‍ച്ച് അവസാനം ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലത്തില്‍ അധികം ഉണ്ടായിരുന്നു എന്നാണ് ബൈജു പറയുന്നത്.

അതില്‍ അത് അബദ്ധം സംഭവിച്ചതാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. ”ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതിന്റെ ഡബ്ബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രില്‍ 5നും. പ്രതിഫലമായി ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ ഒരു അഞ്ച് ലക്ഷം രൂപ കൂടുതല്‍ ഉണ്ട്. ഞാന്‍ വിചാരിച്ചു എന്താ ഇത് കൂടുതല്‍ ആണല്ലോ ഇവര്‍ക്ക് തെറ്റ് പറ്റിയതാണോ.”

”അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാന്‍ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. നിങ്ങള്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ, അദ്ദേഹം പറഞ്ഞു ഇല്ല ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതല്‍ അയച്ചുപോയി.”

”ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്” എന്നാണ് ബൈജു പറയുന്നത്. ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് ബൈജു സംസാരിച്ചത്. മെയ് 16ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പിന്നീട് ഒ.ടി.ടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരുന്നത്. എങ്കിലും 15 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടി രൂപ നേടിയിരുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് ദീപു പ്രദീപ് ആണ് തിരക്കഥ ഒരുക്കിയത്.

Latest Stories

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം