ടൊവിനോ നല്ല പയ്യന്‍, മറ്റു പലരേക്കാളും ഭേദം: ബൈജു സന്തോഷ്

നടന്‍ ടൊവിനോ തോമസിനെ പറ്റി മനസ്സുതുറന്നിരിക്കുകയാണ് ബൈജു സന്തോഷ്. തനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ടൊവിനോ. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്. തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോള്‍ മാറിക്കോളും’ ബൈജു സന്തോഷ് പറഞ്ഞു.

‘മിന്നല്‍ മുരളി, നല്ല അനുഭവം ആയിരുന്നു. പ്രൊഡ്യൂസര്‍ കാശെല്ലാം കറക്ട് ആയി തന്നു. ബേസില്‍ നല്ല സംവിധായകനാണ്. ഇപ്പോള്‍ നായകനൊക്കെ ആയി. ഇനി കുറച്ച് നാളത്തേക്ക് സിനിമ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം അഭിനയത്തിന്റെ തിരക്ക് ആണല്ലോ. ഒരുപാട് ഫാന്‍സ് ഉള്ള ആളാണ് ബേസില്‍’

ആനന്ദം പരമാനന്ദം ആണ് ബൈജു സന്തോഷിന്റെ പുതിയ സിനിമ. ഷാഫിയും എം സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണിത്. ഒരു മുഴുനീള കോമഡി ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, സിനോയ് വര്‍ഗീസ്, നിഷ സാരംഗ്, അനഘ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ബൈജു സന്തോഷ്.

അതേസമയം ടൊവിനോയ്‌ക്കെതിരെ നേരത്തെ നടന്‍ പൂജപ്പുര രവി രംഗത്ത് വന്നിരുന്നു. ഗപ്പി എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ടൊവിനോയെ താന്‍ നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നാണ് പൂജപ്പുര രവി ആരോപിച്ചത്.

വാശി, ഡിയര്‍ ഫ്രണ്ട് തുടങ്ങിയവ ആണ് ടൊവിനോയുടെ ഒടുവിലത്തെ റിലീസുകള്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം