പെണ്ണുങ്ങള്‍ പൊട്ടിത്തെറിക്കും ഓപ്പണായി കരയും പക്ഷെ ആണുങ്ങള്‍ കരയില്ല.. ഇനി ഒരു ഓപ്പറേഷനും കൂടി ബാക്കിയുണ്ട്: ബാല

ക്രിസ്മസ് ആഘോഷത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാല. ഭാര്യ എലിസബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനെ കുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ കണ്ണിന്റെ ഓപ്പറേഷന്‍ കഴിഞ്ഞതടക്കം നിരവധി കാര്യങ്ങള്‍ ബാല തുറന്നു പറയുന്നുണ്ട്.

ബാലയുടെ വാക്കുകള്‍:

എനിക്കെന്നും ക്രിസ്മസാണ്. ഇത്രയും വര്‍ഷം ബാച്ചിലര്‍ ആയിരുന്നു. ഇപ്പോള്‍ ഭാര്യ കൂടെയുണ്ട്. അതുകൊണ്ട് ക്രിസ്മസ് നന്നായി ഇപ്രാവശ്യം ആഘോഷിക്കും. ക്രിസ്മസിന് ഷൂട്ടിന് പോയാല്‍ ഭാര്യ എന്നെ ഷൂട്ട് ചെയ്യും. ഞാന്‍ ഹിന്ദുവാണ്. എലിസബത്ത് ക്രിസ്ത്യനാണ്. എന്റെ മുത്തച്ഛന്‍ ബൈബിള്‍ മുഴുവന്‍ വായിച്ച് ക്രിസ്ത്യാനിക്ക് വേണ്ടി നിറയെ കാര്യങ്ങള്‍ ചെയ്ത മനുഷ്യനാണ്.

ഞാനും ബൈബിള്‍ വായിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ഡയറ്റീഷനുണ്ട്. അവരാണ് കേക്ക് ബേക്ക് ചെയ്ത് തരുന്നത്. പെണ്ണുങ്ങളെ ചില കാര്യങ്ങളില്‍ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ക്ക് രണ്ട് മനസുണ്ടാകും. തീരുമാനങ്ങള്‍ ചെയ്ഞ്ച് ചെയ്തുകൊണ്ടിരിക്കും. പക്ഷെ ആണുങ്ങള്‍ അങ്ങനെയല്ല. ഒന്നില്‍ ഫിക്‌സായിരിക്കും.

കണ്ണിനുള്ള പ്രശ്‌നങ്ങള്‍ തൊണ്ണൂറ് ശതമാനം പരിഹരിക്കപ്പെട്ടു. ഒരു ഓപ്പറേഷന്‍ കൂടി ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ശരിയാകും. അതിന് മുമ്പ് അധികം ലൈറ്റൊന്നും കണ്ണില്‍ അടിക്കാന്‍ പാടില്ല. അതുകൊണ്ടാണ് കൂളിങ് ഗ്ലാസ് ധരിക്കുന്നത്. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നതാണ് എല്ലാത്തിനുമുള്ള മരുന്ന്. പെണ്ണുങ്ങള്‍ പൊട്ടിത്തെറിക്കും ഓപ്പണായി കരയും പക്ഷെ ആണുങ്ങള്‍ കരയില്ല.

ആണുങ്ങള്‍ ആരും കാണാതെയാണ് കരയുന്നത്. അതാണ് സത്യം. ആണുങ്ങളെക്കാള്‍ പെണ്ണുങ്ങള്‍ക്കാണ് ബലം കൂടുതല്‍. ഇല്ലെങ്കില്‍ പ്രസവ വേദന സ്ത്രീകള്‍ക്ക് ദൈവം നല്‍കില്ലായിരുന്നു. ആണുങ്ങള്‍ക്ക് പത്ത് പേരെ അടിക്കാന്‍ പറ്റും. പെണ്ണുങ്ങള്‍ക്ക് പത്ത് പേര് അടിച്ചാലും താങ്ങാന്‍ പറ്റും. അതാണ് സ്‌ട്രെങ്ത്ത്.

എനിക്ക് മുമ്പൊരിക്കല്‍ ഷൂട്ടിങിനിടെ ആക്‌സിഡന്റായി. വീട്ടിലിരിക്കാന്‍ തുടങ്ങിയപ്പോള്‍ വയറും തടിയും വെച്ചു. അതുകണ്ട് എന്റെ ചേട്ടന്‍ സിരുത്തെ ശിവ എന്നോട് പറഞ്ഞു, ‘ഇനി നിനക്ക് അഭിനയിക്കാന്‍ പറ്റില്ല കഴിഞ്ഞു’ എന്ന്. അതുകേട്ടതോടെ ഞാന്‍ വര്‍ക്കൗട്ട് ആരംഭിച്ചു. പതിനാല് ദിവസം കൊണ്ട് ഞാന്‍ പത്ത് കിലോ കുറച്ചു. ശേഷം ഫോട്ടോഷൂട്ടും നടത്തി.

പൃഥ്വിരാജ് അടുത്തിടെ ജനഗണമനയില്‍ ഓള്‍ഡായി വക്കീലായി അഭിനയിച്ചു. അതില്‍ പൃഥ്വിരാജിന് ഗ്ലാമറൊന്നും ഇല്ല. പക്ഷെ ആ കഥാപാത്രത്തിന് പ്രത്യേകതരം ഒരു ഗ്ലാമറുണ്ടായിരുന്നു. അതുപോലുള്ളത് ചെയ്യാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ ഒരു ലവ് ഫിലിം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിലെ ലുക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം