തോറ്റ് പോയി, ഇപ്പോള്‍ ഒരു ഒഴുക്കിന് പോകുന്നു: ബാല

കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബാല. പ്രശ്‌നങ്ങള്‍ കാരണം കുറച്ച് സിനിമകള്‍ തനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നെന്നും അദ്ദേഹം ഫില്‍മി ബീറ്റുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

ബാലയുടെ വാക്കുകള്‍

ഫാമിലി ലൈഫ് കുറച്ച് ഡിസ്ടര്‍ബെന്‍സായി. അതിന് ശേഷം മലയാളത്തില്‍ ഹിറ്റായ നിരവധി സിനിമകള്‍ ഞാന്‍ വേണ്ടായെന്ന് വെച്ചു. മാനസീകമായി എനിക്ക് അഭിനയിക്കാന്‍ പറ്റിയിരുന്നില്ല അതായിരുന്നു കാരണം. എന്റെ മകളെ എന്റെ കൈയ്യില്‍ നിന്നും പറിച്ചെടുത്ത് കൊണ്ടുപോയി.

കാണാന്‍ പോലും എനിക്ക് അവസരം കിട്ടിയിട്ടില്ല. ദൈവം നോക്കിക്കോളും. സംസ്‌കൃതത്തില്‍ പടം ചെയ്തു. ലൂസിഫര്‍, പുലിമുരുകന്‍, എന്ന് നിന്റെ മൊയ്തീന്‍, ഷെഫീക്കിന്റെ സന്തോഷം എല്ലാം ഹിറ്റല്ലേ. നമുക്കുള്ള ഫാന്‍സ് എന്നും നമുക്കാണ്.

ഫെയ്‌സ്്ബുക്ക് എടുത്ത് നോക്ക് എത്ര മില്യണ്‍സുണ്ടെന്ന്. ഇരുപത് സ്‌ക്രിപ്റ്റിന് മുകളില്‍ എന്റെ അടുത്ത് വന്നു. നിര്‍മാതാക്കളേയും കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തൃപ്തനല്ലാത്തത് കൊണ്ട് ചെയ്തില്ല. ഇനി ഞാന്‍ ചെയ്യുന്നത് ബംബര്‍ ഹിറ്റായിരിക്കും. ഞാന്‍ വെയിറ്റ് ചെയ്ത് ചെയ്താലും എന്നെ സ്‌നേഹിക്കുന്ന ആളുകള്‍ സിനിമ വന്ന് കാണും.

ട്രോളന്മാരെ എനിക്ക് ഇഷ്ടമാണ്. മനസ് സങ്കടപ്പെട്ടിരിക്കുമ്പോള്‍ എന്റെ തന്നെ ട്രോളുകള്‍ എടുത്ത് കാണും. ഫാമിലിയെ അറ്റാക്ക് ചെയ്തില്ലെങ്കില്‍ എനിക്ക് കുഴപ്പമില്ല. ഫ്യൂച്ചര്‍ പ്ലാന്‍ ഒന്നും ഇല്ല. പ്ലാന്‍ ചെയ്ത് പ്ലാന്‍ ചെയ്ത് തോറ്റ് പോയി. ഇപ്പോള്‍ ഒരു ഒഴുക്കിന് പോകുന്നു. എന്നെപോലെ പ്ലാന്‍ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ല.’

Latest Stories

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം

'കുറ്റപത്രത്തിൽ ഗൗതം അദാനിയുടെ പേരില്ല, കെെക്കൂലി ആരോപണം അടിസ്ഥാനരഹിതം'; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

'തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ...';പ്രേംകുമാറിന്റെ പ്രസ്താവനക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, ഗാനം ഒഴിവാക്കിയതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല; 'മാര്‍ക്കോ' വിവാദത്തില്‍ പ്രതികരിച്ച് ഡബ്‌സി

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്